5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam Bumper 2024: ഓണം ബംപര്‍ എങ്ങനാ എടുത്തേ ഷെയറിട്ടാണോ? എങ്കില്‍ ഇക്കാര്യം അറിയാതിരിക്കരുത്‌

Onam Bumper Rules: സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കുന്നതാണ്. മാത്രമല്ല ബിആര്‍ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 5000, 2000, 1000, 500 തുടങ്ങിയ നിരവധി തുകയുടെ സമ്മാനങ്ങളും വേറെയുണ്ട്.

Onam Bumper 2024: ഓണം ബംപര്‍ എങ്ങനാ എടുത്തേ ഷെയറിട്ടാണോ? എങ്കില്‍ ഇക്കാര്യം അറിയാതിരിക്കരുത്‌
ഓണം ബംപര്‍ (Image Credits: Social Media)
Follow Us
shiji-mk
SHIJI M K | Published: 26 Sep 2024 17:19 PM

ഓണം ബംപര്‍ (Onam Bumper 2024) നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം എന്ന രീതിയില്‍ 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം നേടുന്ന ആള്‍ക്ക് അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം നേടുന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ലഭിക്കുക. ഓരോ പരമ്പരയിലേയും പത്ത് പേര്‍ക്ക് വീതം ആയിരിക്കും ഈ രണ്ട് സമ്മാനങ്ങളും.

സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കുന്നതാണ്. മാത്രമല്ല ബിആര്‍ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 5000, 2000, 1000, 500 തുടങ്ങിയ നിരവധി തുകയുടെ സമ്മാനങ്ങളും വേറെയുണ്ട്.

Also Read: Kerala Onam Bumper Lottery: ജ്യോത്സ്യന്‍ പ്രവചിക്കുന്ന ദിവസങ്ങളിൽ ലോട്ടറി എടുക്കൽ; ഇത്തവണത്തെ ഓണം ബംബര്‍ ജേതാവ് തമിഴ്നാട്ടിൽ നിന്നോ?

ഇത്തവണയും ഭാഗ്യം പരീക്ഷിക്കാനായി നിരവധിയാളുകള്‍ ഷെയറിട്ടാണ് ലോട്ടറി വാങ്ങിച്ചിരിക്കുന്നത്. ഇനി വാങ്ങിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് സ്വദേശികളായ നാലംഗ സംഘത്തിനാണ് ലോട്ടറി അടിച്ചത്. ആ കൂട്ടത്തില്‍ ആര്‍ക്കോ ഭാഗ്യം ഉണ്ടെന്നാണ്, അല്ലെങ്കില്‍ അങ്ങനെ ആണല്ലോ നമ്മളെല്ലാം വിശ്വസിച്ചിരിക്കുന്നത്. അങ്ങനെ നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ഭാഗ്യമുണ്ടോയെന്ന് പരീക്ഷിക്കാന്‍ മലയാളികളും ഷെയറിട്ട് ലോട്ടറി വാങ്ങി തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഈ ഷെയറിട്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് ചില കാര്യങ്ങളെ കുറിച്ച് ആര്‍ക്കും വേണ്ടത്ര ധാരണയില്ല. നിയമപ്രകാരം ഷെയറിട്ട് ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന് തടസങ്ങളില്ല. പക്ഷെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് സമ്മാനതുക വീതിച്ച് നല്‍കാനുള്ള അധികാരം ലോട്ടറി വകുപ്പിന് ഇല്ല. അതിനാല്‍ ആരുടെയെങ്കിലും ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരിക്കും പണം കൈമാറ്റം ചെയ്യുന്നത്.

സമ്മാനതുക ഏറ്റുവാങ്ങാനായി ഒരാളെ സംഘം ചുമതലപ്പെടുത്തുന്നതായി 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പില്‍ നല്‍കണം. ഇങ്ങനെ ചുമതലപ്പെടുത്തുന്ന ആളുകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. കൂടാതെ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം പണം ഏറ്റുവാങ്ങുന്നതിനായും ഒരാളെ ചുമതലപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം ജോയിന്റ് അക്കൗണ്ടിലെ മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍ ഭാഗ്യക്കുറി വകുപ്പിന് നല്‍കണം.

ഓണം ബംപറടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ലോട്ടറി എടുക്കണം?

ചില ജില്ലകളില്‍ മാത്രമാണ് കൂടുതലാണ് ഓണം ബംപര്‍ അടിയ്ക്കുന്നതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. കണക്ക് നോക്കിയാല്‍ തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതല്‍ തവണ ഓണം ബംപര്‍ അടിച്ചത്. രണ്ട് തവണ തിരുവനന്തപുരത്തും രണ്ട് തവണ ആലപ്പുഴയിലും ഭാഗ്യശാലികളുണ്ടായി. 2022ല്‍ തിരുവന്തപുരം സ്വദേശിക്കാണ് ടിക്കറ്റ് വിറ്റ് പോയതെങ്കില്‍ 2023ലെ ടിക്കറ്റ് അടിച്ചത് കോഴിക്കോട് നിന്നും പാലക്കാട്ടെ ഏജന്‍സിക്ക് വിറ്റ ടിക്കറ്റിലായിരുന്നു. അതുകൊണ്ട് തന്നെ ബമ്പറിന്റെ കാര്യത്തില്‍ സാധ്യത കൂടുതലാണ്.

Also Read: Kerala Lottery: ലക്ഷാധിപതിയാകാൻ സഹായിക്കുന്ന ലോട്ടറി, ചരിത്രം ഇങ്ങനെ

കഴിഞ്ഞ 10 വര്‍ഷത്ത കണക്കും ടിക്കറ്റ് നമ്പരും നോക്കാം.

2014 – TA 192044 -ആലപ്പുഴ (6 കോടി)
2015 – TE 513282 -തിരുവനന്തപുരം- (7 കോടി)
2016 – TC 788368 -തൃശൂര്‍- (8 കോടി)
2017 – AJ 442876 – മലപ്പുറം- (10 കോടി)
2018 – TB 128092 – തൃശൂര്‍- (10 കോടി)
2019 – TM 160869-ആലപ്പുഴ- (12 കോടി)
2020 – TB 173964- എറണാകുളം- (12 കോടി)
2021 – TE 645465 -കൊല്ലം- (12 കോടി)
2022 – TJ 750605 -തിരുവനന്തപുരം- (25 കോടി)
2023 – TE 230662- കോഴിക്കോട്- (25 കോടി)- (പാലക്കാടേക്ക് വിറ്റത്)

ഇത്തവണ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഇതുവരെ വിറ്റു പോയത് പാലക്കാട് ജില്ലയിലുമാണ്. ഇതുവരെ സംസ്ഥാനത്ത് ആകെ 44 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. ഒരാഴ്ച കൊണ്ട് മാത്രം 14 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തവണ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളില്‍ 75,76,000 ടിക്കറ്റുകളാണ് വിറ്റത്.

Latest News