റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരി മരിച്ചു
Car Accident in Kasargod: കാറുഡക്ക ബെള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. അച്ഛൻ തള്ളി മാറ്റിയ കാറാണ് മകളുടെ ദേഹത്തേക്ക് മറിഞ്ഞുവീണത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

Accident Death
കാസർഗോഡ്: റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരി മരിച്ചു. കാറുഡക്ക ബെള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. അച്ഛൻ തള്ളി മാറ്റിയ കാറാണ് മകളുടെ ദേഹത്തേക്ക് മറിഞ്ഞുവീണത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡിൽ നിന്ന് 100 മീറ്റർ അകലെയുള്ള വീടിലേക്ക് എത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീട് അങ്ങോട്ടേക്ക് ഇറക്കമാണ്. ഇതിനിടെയിൽ കാറിന്റെ ചക്രം വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ പുതഞ്ഞു. ഇത് നീക്കാനായി കാർ തള്ളി നീക്കുകയായിരുന്നു. ഇതിനു മുൻപ് ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. സഹോദരി–ദേവനന്ദ.
Also Read:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു, കനത്ത നിരീക്ഷണമുണ്ടായിരിക്കുമെന്ന് അധികൃതർ
കഴിഞ്ഞ മാസവും കോട്ടയത്തും സമാന സംഭവം അരങ്ങേറിയിരുന്നു. അച്ഛൻ വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസ്സുകാരി മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.