Operation Numkhor: ഓപ്പറേഷന്‍ നുംഖോറില്‍ കൂടുതല്‍ പേര്‍ കുരുങ്ങും; കേരളത്തിലെത്തിയത് നൂറിലേറെ വാഹനങ്ങള്‍
Strict action likely against more people in Customs Operation Numkhor: കേരളത്തില്‍ 150-ലേറെ വാഹനങ്ങള്‍ എത്തിച്ചെന്നാണ് കണ്ടെത്തല്‍. ഇത് ആരൊക്കെയാണ് വാങ്ങിയതെന്ന പട്ടിക കസ്റ്റംസ് തയ്യാറാക്കിയിരുന്നു. വിപണി വിലയുടെ പകുതി മാത്രം നല്‍കി വാഹനങ്ങള്‍ സ്വന്തമാക്കിയവരുണ്ടെന്നാണ് റിപ്പോര്‍ട്ട്

കസ്റ്റംസിന്റെ പരിശോധന
Over 100 vehicles illegally brought to Kerala from Bhutan: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത് കണ്ടെത്തുന്നതിനായി കസ്റ്റംസ് ആരംഭിച്ച ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ കൂടുതല്‍ പേര്‍ കുരുക്കിലായേക്കും. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ വീടുകളില്‍ പരിശോധന നടന്നു. സംസ്ഥാനത്ത് 30 ഇടങ്ങളിലാണ് പരിശോധന നടന്നതെന്നാണ് വിവരം. കേരള ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസ് കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പരിശോധന നടന്നു.
കേരളത്തില്‍ 150-ലേറെ വാഹനങ്ങള്‍ എത്തിച്ചെന്നാണ് കണ്ടെത്തല്‍. ഇത് ആരൊക്കെയാണ് വാങ്ങിയതെന്ന പട്ടിക കസ്റ്റംസ് തയ്യാറാക്കിയിരുന്നു. വിപണി വിലയുടെ പകുതി മാത്രം നല്‍കി വാഹനങ്ങള്‍ സ്വന്തമാക്കിയവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 15 കാറുകള്‍ പിടിച്ചെടുത്തു. മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമില്‍ നിന്ന് മാത്രം 15 കാറുകളാണ് പിടിച്ചെടുത്തത്. കുറ്റിപ്പുറം, തൊണ്ടയാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കാറുകള്‍ വീതവും പിടിച്ചെടുത്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം ആറിടത്താണ് പരിശോധന നടന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി വാഹനം വാങ്ങിയിട്ടുണ്ടെന്ന വിവരം കസ്റ്റംസിന് നേരത്തെ ലഭിച്ചിരുന്നു. അനധികൃതമായി ഇറക്കുമതി ചെയ്ത മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പരിവാഹന്‍ സൈറ്റിലടക്കം കൃത്രിമം നടത്തിയതായി കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
പിഴയില്‍ തീരില്ല
നടപടികള്‍ പിഴയില്‍ ഒതുങ്ങില്ലെന്ന സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്. അറസ്റ്റ് വരെ ഉണ്ടായേക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പിഴയടച്ചാല്‍ മതി. പൃഥിരാജിന്റെ വീട്ടില്‍ നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നില്ല. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെയും, അമിത് ചക്കാലക്കലിന്റെയും വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും നോട്ടീസ് നല്‍കും. അനധികൃത വാഹന ഇടപാടില്‍ താരങ്ങളുടെ പങ്ക് അന്വേഷണം കഴിഞ്ഞ് മാത്രമേ പറയാനാകൂവെന്നും കസ്റ്റംസ് വിശദീകരിച്ചു.
വീഡിയോ കാണാം
VIDEO | Kochi: Customs officials conduct raids at the residences of Mollywood actors Prithviraj Sukumaran and Dulquer Salmaan as part of Operation Numkhor.
(Full video available on PTI Videos – https://t.co/dv5TRARJn4) pic.twitter.com/U6m49IDtL9
— Press Trust of India (@PTI_News) September 23, 2025