Operation Sindoor: ‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി, ഇതാണ് ഇന്ത്യ’; പഹൽഗാം ഭീകരതയുടെ ദൃക്സാക്ഷി ആരതി രാമചന്ദ്രൻ
Operation Sindoor: എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ആരതി പറഞ്ഞു. രാവിലെ ഇങ്ങനയൊരു വാർത്ത കേട്ടപ്പോൾ ആശ്വാസമാണെന്നും തീവ്രവാദ ആക്രമണങ്ങളെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ടെന്നും ആരതി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി, ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികൻ എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ആരതി പറഞ്ഞു. രാവിലെ ഇങ്ങനയൊരു വാർത്ത കേട്ടപ്പോൾ ആശ്വാസമാണെന്നും സാധാരണക്കാർക്കെതിരെ വരുന്ന തീവ്രവാദ ആക്രമണങ്ങളെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ടെന്നും ആരതി പറഞ്ഞു.
തന്റെ അമ്മയടക്കമുള്ള നിരവധി പേരുടെ സിന്ദൂരം മായിച്ച് കളഞ്ഞ ഭീകരതയ്ക്കുള്ള മറുപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് നൽകാനില്ല. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ആക്രമണം നടത്തിയവരുടെ ഒമ്പത് കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ചത് ഏറ്റവും ധീരതയുള്ള കാര്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: അതീവ ജാഗ്രതയിൽ രാജ്യം; സുരക്ഷ ശക്തമാക്കി, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി
പുലര്‍ച്ചെ 1.44-ഓടെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യയുടെ സംയുക്ത സൈനികാക്രമണം നടന്നത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബഹവല്‍പുര്‍, മുസാഫര്‍ബാദ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ രാവിലെ 10ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അഞ്ചിടത്ത് മിസൈല്‍ ആക്രമണം നടന്നതായി പാക് സൈന്യം സ്ഥിരീകരിച്ചു. . ലഷ്‌കര്‍ ഇ തൊയ്‌ബെയുടെ കേന്ദ്രമായ മുരിഡ്‌കെയിലും ആക്രമണം നടന്നു. ഇന്ത്യ ആക്രമണം നടത്തിയ മറ്റ് സ്ഥലങ്ങളും ഭീകര കേന്ദ്രമാണ്. ആറിടങ്ങളിലായി 24 ആക്രമണമാണ് സൈന്യം നടത്തിയത്. സംഭവത്തിൽ എട്ട് മരണവും 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.