Pudunagaram Pocso Case: 12 വയസ്സുകാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് 30 വർഷം കഠിനതടവ്

Pudunagaram Pocso Case Verdict: പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ സമർപ്പിച്ചു. പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായത്തിനും വിധിയായി

Pudunagaram Pocso Case: 12 വയസ്സുകാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം:  പ്രതിക്ക് 30 വർഷം കഠിനതടവ്

Represental Image | Getty Images

Updated On: 

13 Nov 2024 | 07:14 PM

പാലക്കാട്: 12 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും.പാലക്കാട് പുതുനഗരം സത്രവട്ടാരം സ്വദേശി മുഹമ്മദ് നിജാമിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 65000/- രൂപ പിഴയും ഇയാൾ അടക്കണം. പിഴ അടക്കാത്ത പക്ഷം ആറു മാസം അധിക കഠിനതടവും അനുഭവിക്കണം. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് വിധി പ്രസ്താവിച്ചത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുനഗരം സ്കൂളിലേക്ക് വന്നിരുന്ന കുട്ടിയെ ക്ഷണവും ഐസ്ക്രീമും വാങ്ങിച്ചുകൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്നാണ് കേസ്. പുതുനഗരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ആലത്തൂർ ഡി.വൈ.എസ്.പി മാരായിരുന്ന P ശശികുമാർ, S ഷംസുദ്ദീൻ, VA കൃഷ്ണദാസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ സി രമിക ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ സമർപ്പിച്ചു. പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്