Sharon Murder Case: ഷാരോൺ രാജ് വധക്കേസ്; തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്മ, വിധിക്ക് കാത്ത് കേരളം

Parassala Sharon Murder Case Verdict: കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകളിലാണ് ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തി. അരം​കൊല ചെയ്ത ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Sharon Murder Case: ഷാരോൺ രാജ് വധക്കേസ്; തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്മ, വിധിക്ക് കാത്ത് കേരളം

ഷാരോൺ , ഗ്രീഷ്മ

Published: 

20 Jan 2025 07:48 AM

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഇന്ന് നിർണായക ദിവസം. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി ​ഗ്രീഷ്മ അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവർക്കെതിരെയാണ് കോടതി വിധി പറയുക. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകളിലാണ് ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തി. അരം​കൊല ചെയ്ത ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാൽ താൻ ഒറ്റ മകളാണെന്നും മാതാപിതാക്കൾക്ക് മറ്റാരുമില്ലെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയായതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നുമാണ് ഗ്രീഷ്മയുടെ ആവശ്യം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിവിദ​ഗ്ധമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു.

വിഷം ഉള്ളിൽ ചെന്നതിന് പിന്നാലെ അസ്വസ്ഥനായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 25 ന് മരണം സംഭവിക്കുകയായിരുന്നു. പ്രതി ​ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പറയാനുള്ള കാര്യങ്ങൾ എഴുതി നൽകുകയാണ് ചെയ്തത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കോടതിക്ക് നൽകിയ കത്തിലുള്ളത്. തനിക്ക് 24 വയസ് പ്രായം മാത്രമാണുള്ളതെന്നും എം എ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായതെന്നും രക്ഷിതാക്കളുടെ ഏക മകളാണെന്നും ​ഗ്രീഷ്മ കത്തിൽ വ്യക്തമാക്കി.

ഗ്രീഷ്മയുടെ ഭാഗം കേട്ട കോടതി പ്രോസിക്യൂഷന്റെ വാദങ്ങളും വിശദമായി കേട്ടു. എന്നാൽ ഷാരോൺ വധകേസ് അപൂർവങ്ങളിൽ അപൂർവമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതി ​ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും അതിനാൽ പരമാവധി ശിക്ഷ തന്നെ നൽകണമെന്നും, ഒരു ചെറുപ്പക്കാരനെയല്ല സനേഹമെന്ന വികാരത്തെയാണ് പ്രതി കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു.

അതേസമയം, പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം ശക്തമായാണ് എതിർത്തത്. ജീവപര്യന്തമാണ് പരമാവധി നൽകാവുന്ന ശിക്ഷയെന്നും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. ഷാരോൺ ​ഗ്രീഷ്മയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ബന്ധത്തിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ സമ്മതിച്ചില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ