Pathanamthitta Accident: പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം
Pathanamthitta Adoor Car And Lorry Accident: കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ പൂർണമായും തകർന്ന നിലയിലാണ്.
പത്തനംതിട്ട: പത്തനംതിട്ട അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. അപകടത്തിൽ നാലു യുവാക്കൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ പൂർണമായും തകർന്ന നിലയിലാണ്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കപ്പൽ അപകടം; മത്സ്യത്തൊഴിലാളികൾക്ക് 10 കോടി 55 ലക്ഷം സഹായം
കൊച്ചി തീരത്തിനോട് ചേർന്ന് അപകടത്തിൽപ്പെട്ട് എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 1000 രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കുക. ഇതിനായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.