Viral News: അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്; മലയാളം ക്ലാസിൽ പോകാൻ പത്തനംതിട്ട ജില്ല കളക്ടറുടെ മറുപടി

Viral News :പത്തനംതിട്ട ജില്ലയ്ക്കും അവധി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കളക്ടർ തന്നെയാണ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

Viral News: അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്; മലയാളം ക്ലാസിൽ പോകാൻ പത്തനംതിട്ട ജില്ല കളക്ടറുടെ മറുപടി

Pathanamthitta Collector

Updated On: 

27 May 2025 16:15 PM

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ​രണ്ട് ദിവസമായി മിക്ക ജില്ലകളിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്,കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയ്ക്കും അവധി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണന്‍ തന്നെയാണ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. കനത്ത മഴയായതിനാൽ ദയവായി അവധി പ്രഖ്യാപിക്കണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ അവധി ചോദിച്ചയച്ച മെസേജിൽ മുഴുവൻ അക്ഷരത്തെറ്റായതോടെ അവധി ചോദിക്കാതെ സ്കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ എന്നാണ് കളക്ടറുടെ മറുപടി.

Viral Message

Also Read:ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സന്ദേശത്തിന്റെ പൂർണ രൂപം

കടുത്ത മഴ ആയതിനാൽ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാൻ അപേക്ഷിക്കുന്നു. താങ്കളുടെ മനസ് ഏറെ ആശങ്കയും ഉത്സാഹവും ഏരിയതിനാൽ നമ്മൾ പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കടുത്ത മഴയെയും മനസ്സിൽ വെച്ചുകൊണ്ട്, ഓരോ കുട്ടികളുടെ കഠിന പ്രേർത്തേണതയെയും മനസ്സിലാക്കി ഒരു ആവുധി പ്രേക്കുഅഭിക്കുനം ആവർഷ്യപെടുന്നു.

കളക്ടറുടെ മറുപടി

അവധി ചോദിക്കാതെ സ്ഥിരമായി സ്കൂ‌ളിൽ പോകുക, പ്രത്യേകിച്ചും മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്