Thiruvananthapuram Medical College: മെഡിക്കൽ കോളേജ് ലിഫ്റ്റിൽ രണ്ട് ദിവസം കുടുങ്ങി രോഗി; ആരും അറിഞ്ഞില്ല
Thiruvananthapuram Medical College Lift Accident: തിങ്കളാഴ്ച രാവിലെ ലിഫ്റ്റിൻ്റെ തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നീട് ഇദ്ദേഹത്തെ പുറത്തെത്തിച്ച് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി

Medical College Trivandrum | Credits
തിരുവനന്തപുരം: കേടായ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ രോഗിയെ രണ്ട് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ രക്ഷപ്പെടുത്തി. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ കയറി ഒടുവിൽ കുടുങ്ങി പോയത്.
കേടായ ലിഫ്റ്റ് താഴേക്ക് പതിച്ചതോടെ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നു ഇതോടെ പുറത്തേക്ക് ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങിനെ കേടായ ലിഫ്റ്റിനുള്ളിൽ രണ്ട് ദിവസമാണ് അദ്ദേഹം കിടന്നത്.
തിങ്കളാഴ്ച രാവിലെ ലിഫ്റ്റിൻ്റെ തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നീട് ഇദ്ദേഹത്തെ പുറത്തെത്തിച്ച് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടയിൽ രവീന്ദ്രൻ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ലിഫ്റ്റ് സംബന്ധിച്ചുണ്ടായ അപകടം എന്താണെന്ന് പരിശോധിക്കാൻ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.