PC George: ഇനി ജയിലിലേക്ക്; പിസി ജോർജ് മാർച്ച് 10 വരെ റിമാൻഡിൽ, ജ്യാമാപേക്ഷ തള്ളി കോടതി

PC George Remanded For 14 Days: ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മാത്രമെ സബ് ജയിലിലേക്ക് മാറ്റുകയുള്ളു. ഇന്ന് രാവിലെ പിസി ജോർജ് നേരിട്ട് കോടതിയിലെത്തി കീഴടങ്ങിയിരുന്നു. പിന്നീട് കോടതി അദ്ദേഹത്തെ ഇന്ന് വൈകിട്ട് ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

PC George: ഇനി ജയിലിലേക്ക്; പിസി ജോർജ് മാർച്ച് 10 വരെ റിമാൻഡിൽ, ജ്യാമാപേക്ഷ തള്ളി കോടതി

Pc George

Updated On: 

24 Feb 2025 | 04:19 PM

കോട്ടയം: ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജ് റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ മാർച്ച് 10 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ പിസിയെ അറുമണിവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിസിയെ ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മാത്രമെ സബ് ജയിലിലേക്ക് മാറ്റുകയുള്ളു. ഇന്ന് രാവിലെ പിസി ജോർജ് നേരിട്ട് കോടതിയിലെത്തി കീഴടങ്ങിയിരുന്നു. പിന്നീട് കോടതി അദ്ദേഹത്തെ ഇന്ന് വൈകിട്ട് ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് മുമ്പ് സമാന കേസുകളിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. അത് ലംഘിച്ചതടക്കം കണക്കിലെടുത്ത് മുൻകൂർജാമ്യം നിഷേധിച്ച കോടതി പിന്നീട് അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പിസി ജോർജ്ജിനെതിരെ പരാതി നൽകിയത്. ജനുവരി അഞ്ചിന് ചാനൽ ചർച്ചക്കിടെയാണ് പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയെങ്കിലും ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചെങ്കിലും നാടകീയ നീക്കങ്ങൾക്കൊടുവിൽ കോടതിയിൽ നേരിട്ടെത്തി ഹാജരാവുകയായിരുന്നു. കേസ് പരി​ഗണിക്കുന്നതിനിടെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്