AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PC George: പിസി ജോർജിന് ഈസിജി വേരിയേഷൻ; പോലീസ് കാവലിൽ ആശുപത്രിയിൽ

PC George Health: ആശുപത്രിയിൽ നിന്നും ഡിസ്ചാർജായാൽ മാത്രമെ ഇനി ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കൂ, നിലവിൽ 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്

PC George: പിസി ജോർജിന് ഈസിജി വേരിയേഷൻ; പോലീസ് കാവലിൽ ആശുപത്രിയിൽ
Pc George New1Image Credit source: Social Media
arun-nair
Arun Nair | Updated On: 25 Feb 2025 11:42 AM

കോട്ടയം: വിദ്വേഷ പരാമർശവും തുടർന്നുണ്ടായ വിവാദത്തിനും ശേഷം പിസി ജോർജ്ജിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ കാർഡിയാക് ഐസിയുവിലാണിപ്പോഴുള്ളത്. ചാനൽ ചർച്ചയിലുന്നയിച്ച മതവിദ്വേഷ പരാമർശമാണ് പിസി ജോർജിനെതിരെ പരാതിക്ക് കാരണമായത്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് കടന്നത്.

ഈരാറ്റുപേട്ട കോടതിയിൽ ഹാജരായ പിസി ജോർജിനെ കോടതി റിമാൻ്റ് ചെയ്തിരുന്നു. ജയിലിലേക്ക് മാറ്റുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ അദ്ദേഹത്തിൻ്റെ ഈസിജിയിൽ വേരിയേഷൻ ഉണ്ടായതോടെ 48 മണിക്കൂർ നിരീക്ഷണത്തിന് മാറ്റിയിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ മാത്രമെ അദ്ദേഹത്തിനെ ജയിലിലേക്ക് മാറ്റുമോ ഇല്ലയോ എന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കൂ. ഇതിനൊപ്പം തന്നെ ജാമ്യത്തിനായും പിസി ജോർജ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് പിസി ജോർജിനോട് പോലീസ്റ്റ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവാനുള്ള നിർദ്ദേശം കൊടുത്തത്. ഇതിന് പിന്നാലെ അറസ്റ്റുണ്ടാവുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റിൽ പിസി ജോർജ് നേരിട്ട് കോടതിയിലേക്ക് എത്തുകയായിരുന്നു. ഇതേസമയം മാധ്യമ പ്രവർത്തകരും, പാർട്ടി പ്രവർത്തകരും നേതാക്കളും അടക്കമുള്ളവർ ഈരാറ്റുപേട്ടയിലെ വീട്ടിലുണ്ടായിരുന്നു. ഇതാദ്യമായാല്ല ഇത്തര വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് പിസി ജോർജിന് അറസ്റ്റ് നേരിടേണ്ടി വരുന്നത്. മുൻപ് പല കേസുകളിലും പിസി ജോർജിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഇത് അത്തരത്തിൽ സാധിക്കില്ലെന്ന് ഹൈക്കോടതി നിർദ്ദേശമാണ് ഒടുവിൽ അറസ്റ്റിലേക്ക് അടക്കം എത്തിയത്.