AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drishya Murder Accused: ചായ കുടിക്കാൻ നൽകിയ ഗ്ലാസ് ഉപയോഗിച്ച് ഭിത്തി തുരന്നു; ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിങ്ങനെ

Perinthalmanna Murder Case Accused Vineesh: ഭിത്തിയിലെ ചെങ്കല്ലിൽ വെള്ളമൊഴിച്ച് നനച്ചാണ് ഇയാൾ ​ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നത്. പത്ത് ദിവസങ്ങളോളം എടുത്താണ് വിനീഷ് ഭിത്തിയിൽ ദ്വാരമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Drishya Murder Accused: ചായ കുടിക്കാൻ നൽകിയ ഗ്ലാസ് ഉപയോഗിച്ച് ഭിത്തി തുരന്നു; ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിങ്ങനെ
Drishya Murder Accused
Sarika KP
Sarika KP | Published: 02 Jan 2026 | 06:59 PM

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടിട്ട് നാല് ദിവസമാകുന്നു. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. പത്ത് ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വിനീഷ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ചായ കുടിക്കാൻ നൽകിയ ​ഗ്ലാസ് ഉപയോ​ഗിച്ച് ശുചിമുറിയിലെ ടൈൽ ഇളക്കി ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെട്ടെതെന്നാണ് വിവരം.

ഭിത്തിയിലെ ചെങ്കല്ലിൽ വെള്ളമൊഴിച്ച് നനച്ചാണ് ഇയാൾ ​ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നത്. പത്ത് ദിവസങ്ങളോളം എടുത്താണ് വിനീഷ് ഭിത്തിയിൽ ദ്വാരമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  തുടർന്ന് ആശുപത്രിയുടെ മതിൽ ചാടിയത് ഒടിഞ്ഞ മരക്കൊമ്പ് ഉപയോ​ഗിച്ചാണ്.  പിന്നീട് ഇയാള്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല.  സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.

Also Read:അങ്ങനെ ആ പണിപോയി; ചിക്കനില്ലെന്ന് പരാതി പറഞ്ഞ കുട്ടികൾക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇത് രണ്ടാംതവണയാണ് വിനീഷ് കുതിരവട്ടത്തുനിന്ന് രക്ഷപ്പെടുന്നത്. തുടർന്ന് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതായും പോലീസ് അറിയിച്ചു.  അതേ സമയം വിനീഷ് രക്ഷപ്പെട്ടതിൽ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്.

2021 ജൂൺ 17 ന് രാവിലെയായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന ദൃശ്യ വീട്ടിലെ കിടപ്പു മുറിയിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. 22 മുറിവുകളായിരുന്നു ദൃശ്യയുടെ ശരീരത്തിലുണ്ടായത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്‌റ്റ്മോർട്ടത്തിൽ വ്യക്തമായത്. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം.