Amrit Bharat Express: അമൃത് ഭാരത് ട്രെയിനുകള്‍ ഇന്ന് കുതിക്കും; അതിവേഗ റെയില്‍ പ്രഖ്യാനവും ഉണ്ടാകുമോ?

PM Modi in Kerala: ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രപ്രനര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം ഇതേ ചടങ്ങില്‍ നിര്‍വഹിക്കും. തിരുവനന്തപുരം നഗര വികസനത്തിന്റെ ബ്ലൂപ്രിന്റും പ്രധാനമന്ത്രി മേയര്‍ക്ക് കൈമാറും.

Amrit Bharat Express: അമൃത് ഭാരത് ട്രെയിനുകള്‍ ഇന്ന് കുതിക്കും; അതിവേഗ റെയില്‍ പ്രഖ്യാനവും ഉണ്ടാകുമോ?

അമൃത് ഭാരത് എക്‌സ്പ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി

Published: 

23 Jan 2026 | 08:30 AM

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. തിരുവനന്തപുരം-ചാര്‍ലപ്പിള്ളി, നാഗര്‍കോവില്‍-മംഗളൂരു, തിരുവനന്തപുരം-താംബരം ട്രെയിനുകളാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. ഇതോടൊപ്പം ഗുരുവായൂര്‍-പാസഞ്ചര്‍ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും.

ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രപ്രനര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം ഇതേ ചടങ്ങില്‍ നിര്‍വഹിക്കും. തിരുവനന്തപുരം നഗര വികസനത്തിന്റെ ബ്ലൂപ്രിന്റും പ്രധാനമന്ത്രി മേയര്‍ക്ക് കൈമാറും. പ്രധാനമന്ത്രി സ്വാനിധി പദ്ധതി പ്രകാരം ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

പുത്തരിക്കണ്ടം മൈതാനിയില്‍ വെച്ച് നടക്കുന്ന ബിജെപി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. ഈ പരിപാടിയില്‍ ഏകദേശം 25,000 ത്തോളം പേര്‍ പങ്കെടുക്കും. വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയെ റോഡ് ഷോ ആയാണ് ബിജെപി വേദിയിലെത്തിക്കുക. ട്വന്റി ട്വന്റി പാര്‍ട്ടിയെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങും ഇവിടെ വെച്ച് നടക്കും.

Also Read: PM Modi: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി കൊണ്ടുവരുന്ന അതിവേഗ റെയില്‍ പാതയുടെ പ്രഖ്യാപനവും ഇന്നുണ്ടായേക്കാന്‍ സാധ്യത. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും അതിവേഗ റെയില്‍ നിര്‍മിക്കുന്നത്. ട്രെയിനിന്റെ പരമാവധി വേഗത 200 കിലോമീറ്ററാകും. 1 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ