AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Black Money Seized: പാലക്കാട്ട് വൻ കള്ളപ്പണവേട്ട; 17 ലക്ഷം രൂപ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

Police Seize Rs 17 Lakh in Palakkad: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു.

Black Money Seized: പാലക്കാട്ട് വൻ കള്ളപ്പണവേട്ട; 17 ലക്ഷം രൂപ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Social Media
nandha-das
Nandha Das | Published: 01 Jun 2025 06:29 AM

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ വൻ കള്ളപ്പണവേട്ട. 17 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ. കൊടുവായൂർ സ്വദേശി സഹദേവൻ, കൊടുവായൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ആലോം എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഇവർ പോലീസ് പിടിയിലാകുന്നത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ALSO READ: അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?; സ്കൂളുകളിൽ പരാതിപെട്ടിയുമായി പോലീസ്

സ്കൂളുകളിൽ പരാതിപെട്ടി ഒരുക്കാൻ പോലീസ്

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കേരള പോലീസ്. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പോലീസ്. പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്പി ജി) പെട്ടി സ്ഥാപിക്കുന്നത്. ഇതിൽക്കെത്തുന്ന പരാതികളിൽ പോലീസ് നടപടി ഉണ്ടാകും. അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പാരതികളിൽ നടപടിയെടുക്കാൻ ചുമതലപ്പെടുത്തും.

പരാതി പെട്ടികളിലെ പരാതികൾ ഓരോ മാസവും പരിശോധിക്കും. സ്‌കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പെട്ടി തുറന്ന് പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപെട്ടികൾ സ്ഥാപിക്കുമെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്.

ആദ്യ മൂന്ന് മാസങ്ങൾ ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മാസത്തിൽ ഒരു തവണ വീതവും കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. പരാതിയിൽ ഉള്ള വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സ്‌കൂളുകളിൽ പരിഹരിക്കേണ്ട വിഷയങ്ങൾ അവിടെവെച്ച് തന്നെ പരിഹരിക്കുകയും ഗൗരവമായ വിഷയങ്ങൾ ഉണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.