AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Police: അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?; സ്കൂളുകളിൽ പരാതിപെട്ടിയുമായി പോലീസ്

Kerala Police Complaint Boxes: സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്പി ജി) പെട്ടി സ്ഥാപിക്കുന്നത്. ഈ പെട്ടിയിലേക്കെത്തുന്ന പരാതികളിൽ നടപടി സ്വീകരിക്കുക പോലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാകും ഈ പാരതികളിൽ നടപടിയെടുക്കാൻ ചുമതല നൽകുക.

Kerala Police: അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?; സ്കൂളുകളിൽ പരാതിപെട്ടിയുമായി പോലീസ്
Kerala PoliceImage Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 31 May 2025 | 08:48 PM

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കേരള പോലീസ് രം​ഗത്ത്. ഇത്തവണ ജൂൺ രണ്ടിനാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാനൊരുങ്ങുകയാണ് കേരള പോലീസ്.

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്പി ജി) പെട്ടി സ്ഥാപിക്കുന്നത്. ഈ പെട്ടിയിലേക്കെത്തുന്ന പരാതികളിൽ നടപടി സ്വീകരിക്കുക പോലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാകും ഈ പാരതികളിൽ നടപടിയെടുക്കാൻ ചുമതല നൽകുക.

പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും പരിശോധനയുണ്ടാകും. സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അവ തുറന്ന് പരിശോധിച്ച് അതിലെ പരാതികളിൽ വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുമെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്.

സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിയിലുള്ള വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ടതാണെങ്കിൽ അവ അവിടെ തന്നെ പരിഹരിക്കും. ഗൗരവമായ വിഷയങ്ങൾ ഉണ്ടെങ്കിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. പരാതികളിൽ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ അവ അവർക്ക് കൈമാറുമെന്നും കേരള പോലീസ് അറിയിച്ചു.