ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി ) പ്രസിഡന്റിനും മറ്റു ഭാരവാഹികൾക്കും നോട്ടീസ്. സിവിലായും ക്രിമിനൽ ആയും കോടതി അലക്ഷ്യ നടപടികൾ എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കെപിസിസി ഭാരവാഹികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന് എതിരായ  പോസ്റ്റ്, കെ.പി.സി.സി  പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്

KPCC President Sunny Joseph, Supreme Court

Updated On: 

06 Nov 2026 | 06:10 PM

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി ) പ്രസിഡന്റിനും മറ്റു ഭാരവാഹികൾക്കും നോട്ടീസ്. സിവിലായും ക്രിമിനൽ ആയും കോടതി അലക്ഷ്യ നടപടികൾ എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കെപിസിസി ഭാരവാഹികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെപിസിസിക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി അമിസ് ക്യൂറിയെ നിയമിച്ചിട്ടുണ്ട്. കേസിൽ ഹാജരാകുന്നതിന് അറ്റോർണി ജനറലിനോടും സുപ്രീംകോടതി നിർദ്ദേശം നൽകി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അപകീർത്തികരമായ പരാമർശം കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് വന്നതിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ സംഭവത്തിൽ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ഭരണഘടനയാണ് പരമോന്നതമായ കാര്യം. ഒരു വ്യക്തിക്ക് ഒരു രാഷ്ട്രീയ സംഘടനയ്ക്കോ അതിനുമുകളിൽ പോകാൻ കഴിയില്ല. ജുഡീഷ്യറിയുടെ സ്വാധീനം രാഷ്ട്രീയ സൗകര്യത്തിന് അനുസൃതമായി തീരുമാനിക്കേണ്ട വിഷയമല്ല എന്നും കോടതി പറഞ്ഞു.

Also Read: പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ

കോടതി വിധികളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, പക്ഷേ അഭിപ്രായസ്വാതന്ത്ര്യത്തെ മറയാക്കി നീതി നിർവഹണ സംവിധാനത്തെ ഭീഷണിപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ആർക്കും അധികാരവും അവകാശവും ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ അധികാരം നിയമവാഴ്ചയിൽ അധിഷ്ഠിതം ആണ്. അതിനാൽ രാഷ്ട്രീയ അംഗീകാരത്തിന്റെ ആവശ്യമില്ല. കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ഏത് ശ്രമവും കർശനമായി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ എക്സ് പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് നീക്കം ചെയ്തുവെന്ന് കെപിസിസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം ആർ രമേശ് ബാബു സുപ്രീംകോടതിയിൽ അറിയിച്ചു. വിഷയത്തിൽ അധ്യക്ഷൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. നിർവ്യാജം പ്രകടിപ്പിച്ച സത്യവാങ്മൂലം ഫയൽ ചെയ്യാമെന്നും രമേശ് ബാബു കോടതിയിൽ അറിയിച്ചു. എന്നാൽ ഖേദപ്രകടനം ഹൃദയത്തിൽ നിന്നാണോ എന്ന് കോടതി തിരികെ ചോദിച്ചു. കേസിൽ കെപിസിസി പ്രസിഡണ്ടിന് വേണ്ടി നോട്ടീസ് സ്വീകരിക്കാമെന്നും എല്ലാ ഭാരവാഹികൾക്കും നോട്ടീസ് അയക്കരുത് എന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

English Summary

The Supreme Court has issued a notice to the office-bearers of the Kerala Pradesh Congress Committee (KPCC) regarding a social media post directed at Chief Justice Surya Kant. The notice requires them to show cause as to why contempt of court proceedings both civil and criminal should not be initiated against them.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ
എയർ ലിഫ്റ്റ് ചെയ്തു, കോടനാട്ടെ കുട്ടിയാന വൻതാരയിലേക്ക്
Kerala Rain Alert: വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ട്; ജാഗ്രത തുടരണം
കൊച്ചിയിൽ നടി ഉൾപ്പെട്ട മർദ്ദനക്കേസിൽ ട്വിസ്റ്റ്! ഇരയായ ഡോക്ടർക്കെതിരെ പീഡനക്കേസ്; ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങളും
Kerala Lottery Result: ആ 1 കോടി അടിച്ചത് ആർക്ക്? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്‌
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി