Kochi School Bullying Case: തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണം; ‘സഹാനുഭൂതിയാണ് ആദ്യം പഠിപ്പിക്കേണ്ടത്’; പ്രതികരിച്ച് പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾ

Prithviraj Reacts to Thrippunithura Student's suicide Case: തൃപ്പൂണിത്തുറയിൽ സഹപാഠികളിൽ നിന്ന് അതിക്രൂര പീഡനത്തിന് ഇരയായതിന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ പോസ്റ്റുമായി രംഗത്തെത്തി.

Kochi School Bullying Case: തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണം; സഹാനുഭൂതിയാണ് ആദ്യം പഠിപ്പിക്കേണ്ടത്; പ്രതികരിച്ച് പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾ

പൃഥ്വിരാജ്, പൃഥ്വിരാജ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി

Updated On: 

31 Jan 2025 19:30 PM

കൊച്ചി: തൃപ്പൂണിത്തുറയിൽ സഹപാഠികളിൽ നിന്ന് അതിക്രൂര പീഡനത്തിന് ഇരയായതിന് പിന്നാലെ പതിനഞ്ചുകാരൻ ആത്മത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തിൽ നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ പോസ്റ്റുകളുമായി രംഗത്തെത്തി.

കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന അതിക്രൂരമായ റാഗിംഗിന് ഇരയായതിന് പിന്നാലെ ആണ് പതിനഞ്ചുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. നിറത്തിന്റെ പേരിൽ സ്‌കൂളിൽ സഹപാഠികൾ പരിഹസിച്ചതായും, കുട്ടിയെകൊണ്ട് ടോയ്‌ലറ്റ് നക്കിച്ചതായും, മുഖം ക്ലോസറ്റിൽ പൂഴ്ത്തിവെച്ച് ഫ്ലഷ് അടിച്ചുവെന്നും വിദ്യാർത്ഥിയുടെ മാതാവ് പറയുന്നു. സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളിൽ നിന്ന് കുട്ടി നേരിട്ടത് ക്രൂരമായ റാഗിങ്ങാണെന്നും, കുട്ടിയുടെ മരണം വരെ ക്രിമിനൽ മനസുള്ള വിദ്യാർഥികൾ ആഘോഷമാക്കിയെന്നും മാതാവ് പരാതിയിൽ പറയുന്നു. അതേസമയം, മരിച്ച വിദ്യാർത്ഥിയെ കുറിച്ച് അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുന്ന ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ നടൻ പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി പ്രതികരിച്ചു. “മാതാപിതാക്കൾ, വീട്, അധ്യാപകർ, സ്‌കൂൾ… സഹാനുഭൂതിയാണ് ആദ്യ പാഠം” എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

പൃഥ്വിരാജിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

സംഗീത സംവിധായകൻ കൈലാസ് മേനോനും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ‘ഇത് ശെരിക്കും ഞെട്ടിക്കുന്ന സംഭവമാണ്. കേരളത്തിലെ ഒരു സ്‌കൂളിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ബന്ധപ്പെട്ട അധികാരികൾ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി വിദ്യാർത്ഥിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം’ എന്ന് കൈലാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ALSO READ: സ്കൂളിലെ ക്ലോസറ്റ് നക്കിച്ചു, തലമുക്കി; 15കാരന് നേരിട്ടത് ക്രൂര റാഗിം​ഗ്, ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ

കൈലാസ് മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

വിദ്യാർത്ഥിയുടെ മരണ ശേഷം സഹപാഠികൾ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിലൂടെയും കുട്ടിയുടെ ചില സുഹൃത്തുക്കൾ വഴിയുമാണ് ബന്ധുക്കൾക്ക് ചാറ്റുകളും, മറ്റ് തെളിവുകളും ലഭിച്ചത്. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടതായി വിദ്യാർത്ഥിയുടെ മാതൃസഹോദരൻ ശരീഫ് പറഞ്ഞു. ഗ്രൂപ്പിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളെല്ലാം ഉൾപ്പെടുത്തി കൊണ്ട് സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടാകാതെ വന്നതോടെ ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകിയതെന്നും ശരീഫ് പറഞ്ഞു. അതേസമയം, മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിക്കും എന്നും സ്‌കൂൾ അധികൃതർ പ്രതികരിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും