Kozhikode Bus Accident: കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
Kozhikode Arayidathupalam Private Bus Accident : കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ലിയാഖത് ബസാണ് മറിഞ്ഞത്. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് 4.10ന് മാവൂര്‍ കൂളമാടിലേക്ക് പോകുകയായിരുന്നു. അരയിടത്തുപാലം മേല്‍പ്പാലത്തിന് സമീപം ബൈക്കില്‍ മീഡിയനില്‍ തട്ടി മറിയുകയായിരുന്നു. ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുന്നു

കോഴിക്കോട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് അരയിടത്തുപാലത്താണ് സംഭവം. നാല്‍പതോളം പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 32 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ലിയാഖത് എന്ന ബസാണ് മറിഞ്ഞത്. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് 4.10ന് മാവൂര്‍ കൂളമാടിലേക്ക് പോകുകയായിരുന്നു. അരയിടത്തുപാലം മേല്‍പ്പാലത്തിന് സമീപം ബൈക്കില്‍ മീഡിയനില്‍ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം. ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തലകീഴായാണ് ബസ് മറിഞ്ഞത്. ബസ് അമിതവേഗതയിലായിരുന്നെന്നും റിപ്പോര്‍ട്ട്. ബൈക്കില്‍ ഇടിച്ച് ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്ധനം റോഡിലേക്ക് ഒഴുകി. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
അതേസമയം, മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം ചീരട്ടാമലയില്‍ ലോറി തലകീഴായി മറിഞ്ഞു. എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമായത്.




ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം അപകടവിവരം അറിയുന്നത്. ലോറി ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അഗ്നിരക്ഷ സേനയും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഇയാളെ പുറത്തെടുത്തു. ഡ്രൈവറെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.
Read Also : പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ
ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു
തിരുവല്ലയില്‍ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറിലുണ്ടായ അപകടത്തില്‍ വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അപകടത്തില്‍പെട്ടെങ്കിലും ഇവര്‍ നീന്തി രക്ഷപ്പെട്ടു. രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്.