Christmas New Year Bumper 2025 BR 101: ബമ്പറിൽ 20 കോടി കിട്ടിയാലും, 1 കോടി പിന്നെയും
20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും അതിന് തത്തുല്യമായ മറ്റ് സമ്മാനങ്ങളും ഉണ്ടെന്ന് അറിഞ്ഞിരിക്കണം, എങ്കിലും തീരുന്നില്ല സമ്മാന ഘടന അത് വീണ്ടുമുണ്ട്

അങ്ങനെ മറ്റൊരു ബമ്പർ നറുക്കെടുപ്പ് കൂടി എത്തുകയാണ്. ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ബിആർ-101-ൻ്റെ നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും അതിന് തത്തുല്യമായ മറ്റ് സമ്മാനങ്ങളും ഉണ്ടെന്ന് അറിഞ്ഞിരിക്കണം. ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി രൂപയുമാണ്. എക്സ്എ, എക്സ്ബി, എക്സ്സി, എക്സ്ഡി, എക്സ്ഇ, എക്സ്ജി, എക്സ്എച്ച്, എക്സ്ജെ, എക്സ്കെ, എക്സ്എൽ എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റുകൾ വിതരണം ചെയ്തത്.
ശേഷിക്കുന്ന ഒമ്പത് സീരീസുകളിൽ ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന് തുല്യമായ നമ്പറുള്ള ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനം നൽകും. 400 രൂപയാണ് ടിക്കറ്റിൻ്റെ വില. ഇത് കൂടാതെ മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേർക്കും നാലാം സമ്മാനം 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. അഞ്ചാം സമ്മാനം 20 വിജയികൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഇതി പുറമെ 5000, 2000, 1000, 500, 100 തുടങ്ങിയ സമ്മാനങ്ങൾ വേറെയുമുണ്ട്. ബുധനാഴ്ച തിരുവനന്തപുരത്ത് 2 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.
ലോട്ടറി കിട്ടിയാൽ
1.നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കണം.
2. ഒന്നും അഞ്ചും സമ്മാനങ്ങൾ നേടുന്നവർ ആവശ്യമായ രേഖകളുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നേരിട്ടോ ദേശസാല്കൃത/ഷെഡ്യൂൾ/കേരള ബാങ്കുകള് മുഖേനയോ തുക കരസ്ഥമാക്കാം.
സമ്മാനം ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ
1. വിജയിയുടെ ഒപ്പ്, പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം വിജയിച്ച ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2. ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ.
3. പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസമുള്ള, ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
5. ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
6. വിജയിയുടെ പേര്, ഒപ്പ്, വിലാസം, ഫോൺ നമ്പർ എന്നിവ അടങ്ങിയ ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ച രേഖ
7. അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും ഉൾപ്പെടെ ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.