Priyanandanan TR: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ചതില്‍ വിമര്‍ശനമേറുന്നു; രാഷ്ട്രീയ അവസരവാദമെന്ന് പ്രിയനന്ദനന്‍

Priyanandanan criticizes Saji Cherian: കമ്മ്യൂണിസ്റ്റ്‌ മന്ത്രി ആള്‍ദൈവത്തെ പരസ്യമായി സ്വീകരിക്കുന്നതും ആദരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയനന്ദനന്റെ വിമര്‍ശനം. സാംസ്‌കാരിക മന്ത്രിയുടെ ഈ നടപടി നവോത്ഥാന മൂല്യങ്ങളോടുള്ള നിശബ്ദമായ വെല്ലുവിളിയാണെന്നും പ്രിയനന്ദനന്‍

Priyanandanan TR: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ചതില്‍ വിമര്‍ശനമേറുന്നു; രാഷ്ട്രീയ അവസരവാദമെന്ന് പ്രിയനന്ദനന്‍

പ്രിയനന്ദനന്‍ ടിആര്‍

Published: 

27 Sep 2025 18:19 PM

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആദരിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നു. മന്ത്രി സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതിനെതിരെ ഇടത് മുന്നണിക്കുള്ളിലും വിമര്‍ശനമുയരുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ നിലവില്‍ ആരും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. അതേസമയം, കമ്മ്യൂണിസ്റ്റ്‌ മന്ത്രി ആള്‍ദൈവത്തെ പരസ്യമായി സ്വീകരിക്കുന്നതും ആദരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയനന്ദനന്റെ വിമര്‍ശനം. സാംസ്‌കാരിക മന്ത്രിയുടെ ഈ നടപടി നവോത്ഥാന മൂല്യങ്ങളോടുള്ള നിശബ്ദമായ വെല്ലുവിളിയാണെന്നും പ്രിയനന്ദനന്‍ അഭിപ്രായപ്പെട്ടു.

ആള്‍ദൈവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ നടപടി അടിസ്ഥാന തത്വങ്ങളോടുള്ള വിട്ടുവീഴ്ചയാണ്. അണികളിലും പുരോഗമന പ്രസ്ഥാനങ്ങളിലും ഇത് ആശയക്കുഴപ്പത്തിനും വിശ്വാസ്യത നഷ്ടത്തിനും കാരണമാകും. അശാസ്ത്രിയതയെ അംഗീകരിക്കുന്ന ഈ പ്രവൃത്തി പ്രസ്ഥാനത്തോടുള്ള ഒറ്റിക്കൊടുക്കലാണെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

ആള്‍ദൈവങ്ങളുടെ സ്വാധീനം ഉപയോഗിക്കാനുള്ള പ്രായോഗിക തന്ത്രമെന്നാണ് പ്രിയനന്ദനന്റെ നിരീക്ഷണം. എന്നാല്‍ ഇത് പാര്‍ട്ടിയുടെ വിപ്ലകരമായ അടിത്തറയെ ശിഥിലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിയുടെ ഈ പ്രവൃത്തിയെ കൂടുതല്‍ ഗൗരവത്തോടെ കാണണം. യുക്തിചിന്തയും, ശാസ്ത്രബോധവും പ്രചരിപ്പിക്കേണ്ട മന്ത്രിയുടെ ഈ പ്രവൃത്തി സംസ്ഥാനം നേടിയ സാംസ്‌കാരിക മുന്നേറ്റത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. അധികാരമാണ് പരമമായ സത്യം എന്ന നിലപാടിലേക്ക് കമ്മ്യൂണിസം ചുരുങ്ങുന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ അവസരവാദത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഇതെന്നും പ്രിയനന്ദനന്‍ വിമര്‍ശിച്ചു.

Also Read: G. Sukumaran Nair: ‘ഫ്‌ളക്‌സുകളൊക്കെ വരട്ടെ, കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ; എന്ത് പ്രതിഷേധംവന്നാലും നേരിടും’; സുകുമാരൻ നായർ

പ്രിയനന്ദനന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. നടന്‍ ജോയ് മാത്യു അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. ”പ്രിയാ ഇപ്പോഴാണ് നീ പ്രിയമുള്ളവനായത്. സത്യം പറയാൻ ആരെയും ഭയക്കേണ്ടതില്ല എന്ന് നീ തെളിയിച്ചിരിക്കുന്നു”-എന്നായിരുന്നു ജോയ് മാത്യുവിന്റെ കമന്റ്.

പ്രിയനന്ദനന്റെ കുറിപ്പ്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും