KSRTC Pullupara Accident: ഇടുക്കിയിലെ കെഎസ്ആർടിസി അപകടം, കണ്ണീരണിഞ്ഞ് വിനോ​ദയാത്ര സംഘം; മൂന്ന് മരണം

KSRTC Pullupara Accident Death News: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാ​ഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോ​ദ​യാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.

KSRTC Pullupara Accident: ഇടുക്കിയിലെ കെഎസ്ആർടിസി അപകടം, കണ്ണീരണിഞ്ഞ് വിനോ​ദയാത്ര സംഘം; മൂന്ന് മരണം

Pullupara Accident

Updated On: 

06 Jan 2025 | 08:51 AM

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം. മാവേലിക്കര സ്വ​ദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയാണ് മരിച്ചത്. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരിന്നു മരണം സ്ഥിരീകരിച്ചത്. ബസിന്റെ മുൻവശത്ത് യാത്ര ചെയ്തവരാണ് മരണപ്പെട്ടത്തെന്നാണ് വിവരം. 35-ാം മെെലിലുള്ള മുണ്ടക്കെെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കെെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പീരുമേട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാ​ഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോ​ദ​യാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള സ്ഥലത്താണ് അപകടം നടന്നത്.

ഹെെവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നായിരുന്നു വിവരം. പിന്നീട് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരുടെ പരിക്ക് ​ഗുരുതരമാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. 30 അടിത്താഴ്ചയിലേക്കാണ് ബസ് തലകീഴായാണ് മറഞ്ഞിരിക്കുന്നത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. 34 പേരാണ് വിനോ​ദയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് ജീവനക്കാരും ബസിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് ബസ് മറിഞ്ഞത്. ബ്രേക്ക് തകരാറാണ് ബസ് അപകടത്തിൽ പെടാൻ കാരണമെന്ന് ഡ്രെെവർമാരിൽ ഒരാൾ പറഞ്ഞു.

ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് വിനോദയാത്ര സംഘം മാ‌വേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്ര പുറപ്പെട്ടത്. തഞ്ചാവൂർ ക്ഷേത്രം ഉൾപ്പെടെ സന്ദർശിച്ചതിന് ശേഷം മാവേലിക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇന്ന് രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ എത്തേണ്ടതായിരുന്നു. കുട്ടിക്കാനം – മുണ്ടക്കെെ റൂട്ടിൽ കൊടുംവളവുകൾ നിറഞ്ഞ പ്രദേശത്തായിരുന്നു അപകടം.

അപകടത്തെ തുടർന്ന് സ്ഥലത്ത് വൻ ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു. ​ഗതാ​ഗത തടസം മാറിയെന്നാണ് വിവരം. സഥിരം അപകടമേഖലയായ പ്രദേശത്ത് കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു.

 

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ