PV Anvar; ‘എന്റെ ഡിഎംകെ രാഷ്ട്രീയ പാർട്ടിയല്ല, സോഷ്യൽ മൂവ്മെന്റാണ്’; പിവി അൻവർ

PV Anvar Clarifies that DMK is Not a Political Party: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അത് നിയമവിദഗ്‌ദ്ധരുമായി ചർച്ചചെയ്ത് കൊണ്ടിരിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.

PV Anvar; എന്റെ ഡിഎംകെ രാഷ്ട്രീയ പാർട്ടിയല്ല, സോഷ്യൽ മൂവ്മെന്റാണ്; പിവി അൻവർ

പിവി അൻവർ എംഎൽഎ (Social Media Image)

Updated On: 

06 Oct 2024 | 12:10 PM

മഞ്ചേരി: താൻ രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ലെന്ന് പിവി അൻവർ എംഎൽഎ. ഡെമോക്രാറ്റിക്‌ മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) ഒരു സാമൂഹ്യ കൂട്ടായ്മയാണ്, അതിൽ ഒരു ആശയകുഴപ്പവുമില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമവിദഗ്‌ദ്ധരുമായി ചർച്ചചെയ്ത് കൊണ്ടിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ അൻവർ പറഞ്ഞു. മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്. തന്നെ സംബന്ധിച്ചടുത്തോളം സാധാരണക്കാരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി താൻ തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. എന്നാൽ ഇതേ പേരിലാകുമോയെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാകില്ല. നിലവിൽ ഡിഎംകെ ഒരു സാമൂഹ്യ കൂട്ടായ്മയാണ്. കേരളത്തിലെ ജനതയുടെ ജനാധിപത്യപരമായ മുന്നേറ്റമായതുകൊണ്ടാണ് സംഘടനയ്ക്ക് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചം ഉള്ളത് പോലെ രാത്രി ടോർച്ച് വെളിച്ചം ആവശ്യമാണ്. അതിനാലാണ് സംഘടനയുടെ പേരിനൊപ്പം ടോർച്ചിന്റെ ചിഹ്നം കൂടെ വെച്ചതെന്ന് അൻവർ പറഞ്ഞു.

ALSO READ: പലരും പണം വച്ചുനീട്ടിയെങ്കിലും വാങ്ങിയില്ല; മുബീൻ സ്വന്തം അനുജൻ; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു എന്ന് മനാഫ്

വിഷയങ്ങൾ സാമൂഹിക തലത്തിൽ ഉയർത്തികൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്‌വർക്ക് സിസ്റ്റം ഉണ്ടാക്കും. മലപ്പുറത്താണ് ആദ്യ യോഗം വിളിച്ചത്. ഇതേ മാതൃകയിൽ മറ്റ് 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാനായി പൊതുസമ്മേളനം ചേരുമെന്നും അൻവർ പറഞ്ഞു. എനിക്ക് മേലെ വർഗീയതുടെ ചാപ്പ കുത്തിയിരിക്കുകയാണ്. എന്നാൽ, അർജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. അതിനാലാണ് മനാഫിൻെറയും അർജുന്റെയും ചിത്രം ബോർഡുകളിൽ വെച്ചത്. സമ്മേളനം മഞ്ചേരിയിൽ നടത്തുന്നത് തന്റെ സ്വന്തം നാടായത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളിനെക്കാളും മോശം അവസ്ഥയിലേക്കാണ് കേരളത്തിലെ സിപിഎം പോകുന്നതെന്ന് അൻവർ. സിപിഎം നേതാക്കൾക്ക് കെട്ടിവെച്ച കാശ് പോലും കിട്ടാത്ത അവസ്ഥയിലേക്ക് ഇത് നയിക്കും. മുഖ്യമന്ത്രിയുടെ നയത്തിന് സിപിഎം കൂട്ടുനിൽക്കുന്നതെന്തിനെന്ന് കേരളത്തിലെ ജനങ്ങൾക്ക് പാർട്ടി വിശദീകരണം നൽകേണ്ടതായി വരും. ഒന്നുകൂടി ചിന്തിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്റെ നയവിശദീകരണ യോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് മഞ്ചേരി ജസീല ജംഗ്‌ഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. പതിനായിരം പേർക്ക് ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ, യോഗത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മലബാർ ആസ്ഥാനമായി രൂപീകരിക്കുന്ന ഒരു സാമൂഹ്യ സംഘടനയുടെ പ്രഖ്യാപനത്തിന് കൂടെ വേദിയാവുകയാണ് മഞ്ചേരി.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്