PV Anvar: ചിലര്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അല്‍പം സമയമെടുക്കും; മുഖ്യനെ ലക്ഷ്യംവെച്ച് അന്‍വര്‍
PV Anvar Against ADGP MR Ajith Kumar: അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യുകയല്ല പകരം ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. ആദ്യം താന്‍ പറഞ്ഞിരുന്നത് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നാണ് പിന്നീട് സസ്‌പെന്റ് ചെയ്യണമെന്ന് പറഞ്ഞു. ഇപ്പോള്‍ പറയുന്നു ഡിസ്മിസ് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന്. അയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് യോജിക്കുന്ന ആളല്ല
മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് പിവി അന്‍വര്‍ (PV Anvar) എംഎല്‍എ. പൂരത്തിന് വേണ്ചി മാത്രം ആര്‍എസ്എസുകാരെ കണ്ടതല്ല. രണ്ട് തവണ കണ്ടതിനെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നത്, എന്നാല്‍ പതിനായിരം പ്രാവശ്യം കണ്ടിട്ടുണ്ടാകുമെന്ന് പിവി അന്‍വര്‍ ആരോപിച്ചു. അയാളുടെ സംസര്‍ഗം ആര്‍എസ്എസുമായിട്ടാണ്. അവരുടെ അജണ്ഡയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. അതില്‍ തനിക്ക് ഒരു സംശയവുമില്ലെന്ന് എംഎല്‍എ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് എന്തുകൊണ്ടാണ് ഇക്കാര്യം ബോധ്യപ്പെടാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി. ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ, ചിലര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ കുറച്ച് സമയമെടുക്കുമായിരിക്കും. ഹെഡ്മാസ്റ്ററെ കുറിച്ചുള്ള കാര്യം പ്യൂണ്‍ അന്വേഷിച്ച് ഹെസ്മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുന്നത് പോലെയാണ് പൂരം കലക്കിയതിനെ കുറിച്ച് അജിത് കുമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നും പിവി അന്‍വര്‍ പരിഹസിച്ചു.
അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യുകയല്ല പകരം ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. ആദ്യം താന്‍ പറഞ്ഞിരുന്നത് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നാണ് പിന്നീട് സസ്‌പെന്റ് ചെയ്യണമെന്ന് പറഞ്ഞു. ഇപ്പോള്‍ പറയുന്നു ഡിസ്മിസ് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന്. അയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് യോജിക്കുന്ന ആളല്ല, അതിനാല്‍ താഴെയിറക്കണം. അത് ജനങ്ങള്‍ക്ക് അറിയാം, പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സത്യമാണ്.
അജിത് മുകാര്‍ ഒരു ക്രമിനലാണ്, വെറും ക്രിമിനല്‍ അല്ല നൊട്ടോറിയസ് ക്രിമിനല്‍. ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയിലുള്ള അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അജിത് കുമാറിനെതിരെ ആരോപണമുയര്‍ന്ന് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയെ കണ്ടതായി പ്രതിപക്ഷനേതാവ് വിഡി സതീശനായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചിരുന്നത്. പിന്നാലെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ അജിത്കുമാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
എഡിജിപി-ത്തത്രേയ ഹൊസബല കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായ ആര്‍എസ്എസ് നേതാവ് ജയകുമാറിന് മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എല്‍ഡിഎഫിന്റെ പ്രധാന ഘടകകഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ അജിത്കുമാറിനെ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് നിയമസഭ സമ്മേളനത്തിന് മുമ്പുള്ള തലയൂരലാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
2023 മേയില്‍ 22ന് പാറമേക്കാവ് വിദ്യാമന്തിര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാമ്പനിടെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ആര്‍എസ്എസ് നേതാവ് റാം മാധവിനെ എഡിജിപി സന്ദര്‍ശിച്ചത്.
അതേസമയം, പിവി അന്‍വര്‍ എംഎയ്ക്കെതിരെ പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈയടുത്തകാലത്തായി ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്നുണ്ട്, അതൊക്കെ എത്രകാലം ഉണ്ടാകുമെന്ന് കണ്ടറിയണം. തെറ്റായ നടപടികള്‍ ഉണ്ടാകുമ്പോള്‍ നാട് തകരുമെന്നാരും കരുതേണ്ട. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പറഞ്ഞ് മനസിലാക്കാന്‍ നോക്കും എന്നിട്ടും വഴങ്ങിയില്ലെങ്കില്‍