Kerala Rain Alerts : ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തികുറഞ്ഞു; സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത
Light To Moderate Rainfall Predicted : സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിൽ ഈ ദിവസങ്ങളിലൊക്കെ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന്, സെപ്തംബർ 25ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. കേരള – കർണാടക – ലക്ഷ്യദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ടായിരുന്നു. 29 ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പില്ല. 27ന് വിവിധ ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 9 ജില്ലകളിലാണ് അന്ന് ഇടത്തരം മഴയ്ക്കുള്ള സാധ്യതയുള്ളത്. മറ്റ് ജില്ലകളിൽ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത.
Also Read : Kseb Thalayazham: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
26ന് അഞ്ച് ജില്ലകളിൽ ഇടത്തരം മഴയ്ക്കും ബാക്കി ജില്ലകളിൽ നേരിയ/ഇടത്തരം മഴയ്ക്കുമാണ് സാധ്യത. 28ന് ആറ് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 29ന് യെല്ലോ അലർട്ട് ഇല്ലാത്ത ജില്ലകളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടുതലും തെക്കൻ ജില്ലകളിൽ മഴ വർധിക്കാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ താരതമ്യേന മഴ കുറയും. പാലക്കാടാണ് ഏറ്റവും കുറവ് മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ല. ലക്ഷദ്വീപിൽ എല്ലാ ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കേ സാധ്യതയുള്ളൂ. ഒരു ദിവസം പോലും ഇടത്തരം മഴയ്ക്കുള്ള സാധ്യതയില്ല.
ഈ മാസം 26ന് ഉച്ചയ്ക്ക് 02.30 വരെ തമിഴ്നാട് തീരത്ത് 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.