Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്; അറസ്റ്റ് ഉടൻ?

Rahul Mamkootathil Assault Case:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്; അറസ്റ്റ് ഉടൻ?

Rahul Mamkootathil

Updated On: 

28 Nov 2025 07:41 AM

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് പിന്നീട് നേമം പോലീസിനു ‍കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.

അതേസമയം കേസിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുൽ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. നിലവിൽ രാഹുൽ ഒളിവിലാണ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറി.

Also Read: ‘പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; ദുരനുഭവം യുവ നേതാക്കളെ അറിയിച്ചിരുന്നു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

തുടർന്ന് ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. രാഹുൽ തന്നെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതി മൊഴി നൽകി. താൻ നേരിട്ട ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെയും അറിയിച്ചിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താന്‍ ഉടന്‍ പോലീസ് അപേക്ഷ നൽകും. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്.

അതേസമയം നേരത്തെ രാ​ഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിലാണ് ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തത്. എന്നാൽ യുവതി ലൈം​ഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും