AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുല്‍ ഉള്ളത് സുള്ള്യയിലോ? ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Rahul Mamkootathil Case Updates: റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണ് അറസ്റ്റിലായ ഡ്രൈവര്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടിയെങ്കിലും രാഹുലിലേക്ക് ഇതുവരെ അന്വേഷണ സംഘത്തിന് എത്താനായിട്ടില്ല.

Rahul Mamkootathil: രാഹുല്‍ ഉള്ളത് സുള്ള്യയിലോ? ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍Image Credit source: Rahul Mamkoottathil Facebook
Shiji M K
Shiji M K | Updated On: 04 Dec 2025 | 11:24 AM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളി ഡ്രൈവറായ ജോസ് എന്നയാളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയാണ് ഇയാള്‍. തനിക്ക് രാഹുലുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണ് അറസ്റ്റിലായ ഡ്രൈവര്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടിയെങ്കിലും രാഹുലിലേക്ക് ഇതുവരെ അന്വേഷണ സംഘത്തിന് എത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം നാലിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. രാഹുല്‍ വാഹനങ്ങളില്‍ മാറി മാറി സഞ്ചരിക്കുകയാണെന്നു പുറത്തുനിന്നുള്ള ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതിനാല്‍ കേരള-കര്‍ണടാക അതിര്‍ത്തിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പോലീസില്‍ നിന്നും വിവരം ചോരുന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

Also Read: Rahul Mamkootathil: പൊത്തില്‍ നിന്ന് പുറത്തെത്താന്‍ രാഹുല്‍; കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത; കരുതലോടെ പൊലീസ്‌

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കല്‍പറ്റ കോടതിയിലാകും കീഴടങ്ങുക എന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ അത് തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന സംശയം പോലീസിനുണ്ട്. ഇതേതുടര്‍ന്ന് കല്‍പറ്റ കോടതി പരിസരത്തും, വയനാട് ജില്ലയിലെ മറ്റ് കോടതികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.