Kerala Rain Damage: നാടെങ്ങും മഴക്കെടുതി; തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞുവീണു
Rain Damages In Kerala: തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട് അൽപസമയത്തിനു ശേഷമാണ് അപകടം. മരം വെട്ടി നീക്കിയ ശേഷം ട്രെയിൻ യാത്ര പുഃനസ്ഥാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടം. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയും കാറ്റും നിലനിൽക്കുന്നതിനാൽ പാലക്കാട് ശിരുവാണി അണക്കെട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒരാഴ്ചയാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കിടെ തൃശൂർ സ്വരാജ് റൗണ്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞുവീണ് അപകടം. അപകടാവസ്ഥയിലായിരുന്ന കെട്ടിടം ഒരുവർഷമായിട്ടും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ കെട്ടിടത്തിന്റെ ഗ്ലാസ് പാനൽ അടർന്നുവീണ് ഫുട്പാപാത്തിലൂടെ നടന്നുപോയിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു.
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട് അൽപസമയത്തിനു ശേഷമാണ് അപകടം. മരം വെട്ടി നീക്കിയ ശേഷം ട്രെയിൻ യാത്ര പുഃനസ്ഥാപിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്. ആളപായമില്ല.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ശക്തമായ കാറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. ഇടുക്കി മൂന്നാറിൽ ദുരിതാശ്വസ ക്യാമ്പ് തുടങ്ങിയതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിലവിൽ ക്യാമ്പിൽ 19 പേരാണ് കഴിയുന്നത്. മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.