Kerala weather today: തുലാവർഷമെത്തി; പകൽ ചൂട് പതിവിലും മൂന്ന് ഡി​ഗ്രി കൂടുതലെന്ന് വിദ​ഗ്ധർ

Heat increases at day time: ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.

Kerala weather today: തുലാവർഷമെത്തി; പകൽ ചൂട് പതിവിലും മൂന്ന് ഡി​ഗ്രി കൂടുതലെന്ന് വിദ​ഗ്ധർ

പ്രതീകാത്മക ചിത്രം (Image courtesy : PTI)

Published: 

10 Nov 2024 12:50 PM

തിരുവനന്തപുരം: കാലവർഷം പോയി തുലാ വർഷം വന്നിട്ടും ആവശ്യത്തിനു മഴ വൈകുന്നേരങ്ങളിലും രാത്രിയുമായി പെയ്തിട്ടും സംസ്ഥാനത്തെ പകൽച്ചൂട് കുറയുന്നില്ലെന്നു റിപ്പോർട്ട്. പകൽ സമയത്ത് താപനില കൂടുകയാണ്. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ട്.

കാലാവസ്ഥ വകുപ്പിൻറെ ഔദ്യോഗിക റെക്കോർഡ് അനുസരിച്ചാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ഇതനുസരിച്ച് പ്രകാരം കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസമായി പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് എന്നാണ് വിവരം. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്. തൃശൂർ വെള്ളാനിക്കര ഇന്നലെ 2.9 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളുള്ള ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെയാണ്. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ബംഗാൾ ഉൾക്കടലിലെ നിലവിലെ ചക്രവാതചുഴി ന്യുനമർദ്ദമായി മാറി നവംബർ 12 -13 ഓടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങും എന്നാണ് വിവരം. ഇതിനാൽ കേരളത്തിൽ വീണ്ടും മഴ ചെറിയ തോതിലെങ്കിലും സജീവമായി പെയ്യാം. സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി,എറണാകുളം, എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ടാണ് ഉള്ളത്. കൂടാതെ ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ