Ramesh Chennithala: 24-ാം വയസിൽ എംഎൽഎ, സീനിയോറിറ്റിയിൽ മുമ്പിൽ, വീണ്ടും ഹൈക്കമാൻഡിന് വഴങ്ങി രമേശ് ചെന്നിത്തല
Political Journey of Ramesh Chennithala: പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തോടൊപ്പം ഏറെ ചർച്ച ചെയ്യുന്നത് തഴയപ്പെട്ട മറ്റുരണ്ട് പേരുടെ രാഷ്ട്രീയ ജീവിതമാണ്. മൂന്ന് പേരും ഒരുപോലെ യോഗ്യരായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി പോരാടിയ മൂന്ന് പേരിൽ ഏറ്റവും സീനിയോറിറ്റി ഉള്ളത് രമേശ് ചെന്നിത്തലയ്ക്കാണ്. പതിവ് പോലെ ഇത്തവണയും ഹൈക്കമാൻഡിന് വഴങ്ങിയിരിക്കുകയാണ് അദ്ദേഹം.
പത്ത് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വം. ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ജനവികാരം മാനിച്ച് ടീം യുഡിഎഫ്-ന്റെ ക്യാപ്റ്റൻ വിഡി സതീശൻ തന്നെ ഇനി കേരളക്കരയെ നയിക്കും. ഡൽഹിയിൽ എഐസി വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തോടൊപ്പം ഏറെ ചർച്ച ചെയ്യുന്നത് തഴയപ്പെട്ട മറ്റുരണ്ട് പേരുടെ രാഷ്ട്രീയ ജീവിതമാണ്. മൂന്ന് പേരും ഒരുപോലെ യോഗ്യരായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി പോരാടിയ മൂന്ന് പേരിൽ ഏറ്റവും സീനിയോറിറ്റി ഉള്ളത് രമേശ് ചെന്നിത്തലയ്ക്കാണ്. വളരെ ചെറുപ്പത്തിൽ തന്നെ എംഎൽഎയായി നിയമസഭയിലെത്തിയ രമേശ് ചെന്നിത്തല കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. 26-ാം വയസ്സിൽ എംഎൽഎയായ ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡുമായി അടുത്ത ബന്ധമാണുള്ളത്. കെ കരുണാകരൻ പാർട്ടി വിട്ടുപോയ പ്രതിസന്ധി ഘട്ടത്തിലും കോൺഗ്രസിനെ മുറുകെ പിടിച്ച നേതാവാണ് രമേശ് ചെന്നിത്തല. എന്നാൽ, പതിവ് പോലെ ഇത്തവണയും ഹൈക്കമാൻഡിന് വഴങ്ങിയിരിക്കുകയാണ് അദ്ദേഹം.
രമേശ് ചെന്നിത്തല രാഷ്ട്രീയ ജീവിതം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല ഗ്രാമത്തിൽ വി.രാമകൃഷ്ണൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 1956 മെയ് 25നാണ് രമേശ് ചെന്നിത്തല ജനിച്ചത്.
നിലവിൽ 2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു. 2005 മുതൽ 2014 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും 2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ: ദേശീയ രാഷ്ട്രീയത്തിലെ നെടുംതൂണ്‍, ഗാന്ധി കുടുംബത്തിന്റെ വലംകൈ; കെസി വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം
കെ.എസ്.യു.വിൽ നിന്ന് മന്ത്രിസഭയിലേക്ക്
- കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ പ്രവേശനം.
- കെ.എസ്.യു.വി സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻറ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
- 1982-ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
- 1985-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
- 1986-ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു.
- 1987-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവച്ചു.
- 2005-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെപ്രസിഡൻ്റായി ചുമതലയേറ്റു.
- 2011-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭ അംഗമായി
- 2014 മുതൽ 2016 വരെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തര-വകുപ്പ് മന്ത്രിയായിരുന്നു.
- 2016-ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫ്ൻ്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു.
English Summary:
Ramesh Chennithala, who entered the assembly as an MLA at a very young age, is the most important leader of the Congress party in Kerala. Chennithala, who became an MLA at the age of 26, has close ties with the high command. He is a leader who held on to the Congress even during the crisis when K Karunakaran left the party.