Rapper vedan : വേടനു ‘പോലും’ അവാർഡ് കിട്ടി, വിവാദത്തിനു പിന്നാലെ തിരുത്തുമായി മന്ത്രി

Rapper Vedan kerala film award: സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിലുള്ളവരോട് ആവശ്യപ്പെടും. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും.

Rapper vedan : വേടനു ‘പോലും’ അവാർഡ് കിട്ടി, വിവാദത്തിനു പിന്നാലെ തിരുത്തുമായി മന്ത്രി

Saji Cheriyan, Vedan

Published: 

04 Nov 2025 | 09:28 PM

കോഴിക്കോട്: റാപ്പർ വേടന് സിനിമ അവാർഡ് ലഭിച്ചതിനെക്കുറിച്ച് പൊതുപരിപാടിയിൽ നടത്തിയ പരാമർശം സാംസ്കാരിക മന്ത്രി സജി ചെറിയാനെ വെട്ടിലാക്കി. ‘വേടനുപോലും സിനിമ അവാർഡ് കിട്ടി’ എന്നായിരുന്നു മന്ത്രിയുടെ പ്രയോഗം. എന്നാൽ, പ്രസംഗത്തിനുശേഷം ഉടൻ തന്നെ മന്ത്രി മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണവുമായി എത്തി.

മന്ത്രിയുടെ പ്രസംഗത്തിനിടെ, സാംസ്കാരിക വകുപ്പിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടെയാണ് ‘ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന പരാമർശം നടത്തിയത്. പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചതോടെയാണ് മന്ത്രി തിരുത്തിയത്. ‘പോലും’ ഒഴിവാക്കണം: “താൻ പറഞ്ഞ ‘പോലും’ എന്ന പ്രയോഗം വളച്ചൊടിച്ച് വിവാദമാക്കരുത്.

“ശ്രീകുമാരൻ തമ്പി സാറിനെപ്പോലെ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാരുള്ള നാട്ടിൽ, ഗാനരചയിതാവല്ലാത്ത ഒരാൾ കവിതയെഴുതി അവാർഡിനായി വന്നപ്പോൾ ജൂറി അത് സ്വീകരിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത്. അത് ആ അർഥത്തിൽ കാണണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്.”

 

Also Read: പ്രണയബന്ധത്തിൽനിന്ന് പിൻമാറി; പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു; കവിത കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

 

അഞ്ചു വർഷമായി പരാതികളില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകുന്നത് എന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കുട്ടികളുടെ സിനിമയും അവാർഡും

 

സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ സിനിമയെ പരിഗണിക്കാത്തതിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കും മന്ത്രി വിശദീകരണം നൽകി. കുട്ടികളുടെ നാല് സിനിമകൾ പരിഗണിച്ചിരുന്നു. അതിൽ രണ്ടെണ്ണം അന്തിമ പട്ടികയിൽ വരികയും ചെയ്തു. എങ്കിലും, അവാർഡ് നൽകാനുള്ള സർഗാത്മകത ജൂറിക്ക് ഈ സിനിമകളിൽ കാണാൻ കഴിഞ്ഞില്ല. ഇക്കാര്യം ജൂറിയോട് ചോദിച്ചിരുന്നു.

സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിലുള്ളവരോട് ആവശ്യപ്പെടും. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് നൽകും എന്ന ഉറപ്പും മന്ത്രി നൽകി. കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്