Rapper Vedan: ‘ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല’; റാപ്പർ വേടൻ

Rapper Vedan Case: പുലിപല്ല് കൈവശം വച്ച് കേസിൽ വേടനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കോണ്ടുപോകുന്നതിനു മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Rapper Vedan: ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല; റാപ്പർ വേടൻ

Rapper Vedan

Published: 

29 Apr 2025 14:17 PM

കൊച്ചി: തന്റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്നത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. താൻ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയ്യും ചെയ്യുന്ന ആളാണെന്ന് എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു. പുലിപല്ല് കൈവശം വച്ച് കേസിൽ വേടനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കോണ്ടുപോകുന്നതിനു മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ താൻ ഒരിക്കലും ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വേടൻ പറഞ്ഞു.

പുലിപ്പല്ല് കൈവശം വച്ച് കേസിൽ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാൽ തനിക്ക് ഇത് തമിഴ്നാട്ടിലെ ൊരു ആരാധകൻ സമ്മാനിച്ചതെന്നാണ് വേടൻ പോലീസിനു നൽ‌‌കിയ മൊഴി. ആദ്യം തായ്‌ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന് മൊഴിക്ക് പിന്നാലെ കേസ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

Also Read:‘വേടന്‍ നല്ല മനുഷ്യനാണ്, കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല’; ഫ്‌ളാറ്റിലെ താമസക്കാര്‍

വേടനിൽ നിന്ന് ലഭിച്ച പുലിപ്പല്ല് ഹൈദരാബാദിൽ പരിശോധനയ്ക്ക് അയക്കും. അത് സമ്മാനിച്ച രഞ്ജിത്ത് കുമ്പിടിയെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അയാളെ തനിക്ക് അറിയില്ലെന്നാണ് വേടൻ പറയുന്നത്. വേടൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു കൊച്ചി കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ വേടൻ അറസ്റ്റിലായത്. ടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷംരൂപയുമായിരുന്നു കണ്ടെടുത്തത്. പിടിയിലായ വേടനു സംഘവും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വേടന്റെ കഴുത്തിൽ കിടന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം