Ravada Chandrasekhar: പുലർച്ചെ തലസ്ഥാനത്തെത്തി, സ്വീകരിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; രവ‍ാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും

New Police Chief Ravada Chandrasekhar: ചുമതലയേറ്റെടുത്ത ശേഷം രവാഡ കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Ravada Chandrasekhar: പുലർച്ചെ തലസ്ഥാനത്തെത്തി, സ്വീകരിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; രവ‍ാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും

Ravada Chandrasekhar

Published: 

01 Jul 2025 | 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി രവ‍ാഡ ചന്ദ്രശേഖർ (Ravada Chandrasekhar) ഇന്ന് ചുമതലയേൽക്കും. പോലീസ് ആസ്ഥാനത്ത് രാവിലെ ഏഴ് മണിക്കെത്തി രവ‍ാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷമാണ് ചുമതലയേൽക്കുന്നത്. പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പോലീസ് മേധാവിയായി ചുമതലയേൽക്കുന്ന രവാഡയ്ക്ക് ബാറ്റൺ കൈമാറും.

ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി നിയുക്ത പോലീസ് മേധാവിയെ സ്വീകരിച്ചു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രവാഡയെ പോലീസ് മേധാവിയായി നിയമിക്കാൻ തീരുമാനമായത്. ചുമതലയേറ്റെടുത്ത ശേഷം രവാഡ കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോകുന്നത്. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതിനിടെയാണ് രവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും ആരംഭിക്കുന്നത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്