Christmas New Year Bumper 2025: 20 കോടിയുടെ ഭാ​ഗ്യം പോക്കറ്റിലിരിക്കും! സംസ്ഥാനത്ത് കുതിച്ചുയർന്ന് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ വിൽപ്പന

Christmas New Year Bumper 2025 Ticket Sale: പാലക്കാട് ജില്ലയാണ് നിലവിൽ ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. 4,32,900 ടിക്കറ്റുകളാണ് ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചത്.

Christmas New Year Bumper 2025: 20 കോടിയുടെ ഭാ​ഗ്യം പോക്കറ്റിലിരിക്കും! സംസ്ഥാനത്ത് കുതിച്ചുയർന്ന് ക്രിസ്തുമസ് - ന്യൂഇയർ ബമ്പർ വിൽപ്പന

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ

Published: 

04 Jan 2025 | 06:30 AM

തിരുവനന്തപുരം: ബമ്പർ ലോട്ടറിയേതായാലും സംസ്ഥാനത്ത് ലോട്ടറി വിൽപ്പന റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന് ഉറപ്പാണ്. മലയാളികൾ മാത്രമല്ല, അന്യസംസ്ഥാനത്ത് നിന്നുള്ളവരും കേരള ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ബമ്പർ ലോട്ടറി വാങ്ങാനായി എത്താറുണ്ട്. 2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്നിരിക്കുകയാണ് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ. ആദ്യ ഘട്ടത്തിൽ ലോട്ടറി വകുപ്പ് മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് വിതരണത്തിനായി എത്തിച്ചിരുന്നത്. ഇതിൽ ഭൂരിഭാ​ഗവും വിറ്റഴിച്ചതയാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ജനുവരി 03(വെള്ളി) വരെയുള്ള കണക്ക് അനുസരിച്ച് ബമ്പർ ഭാ​ഗ്യക്കുറിയുടെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. പൂജ ബമ്പർ നറുക്കെടുപ്പ് പൂർത്തിയായതിന് ശേഷം കഴിഞ്ഞ മാസം 17 നാണ് ക്രിസ്തുമസ് – ന്യൂഇയർ ടിക്കറ്റ് വില്പന തുടങ്ങിയത്.

സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ക്രിസ്തുമസ് – ന്യൂഇയർ ഭാ​ഗ്യശാലിക്ക് 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. മൂന്നാം സമ്മാനമായി 3 പേർക്ക് 10 ലക്ഷം വീതം സമ്മാനം നൽകും. നാലാം സമ്മാനം ഓരോ സീരീസിലുമുള്ള രണ്ട് പേർ എന്ന ക്രമത്തിൽ 3 ലക്ഷം രൂപ വീതം 20 പേർക്കും, അഞ്ചാം സമ്മാനം 20 പേർക്ക് രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും.

പാലക്കാട് ജില്ലയാണ് നിലവിൽ ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. 4,32,900 ടിക്കറ്റുകളാണ് ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചത്. തിരുവനന്തപുരമാണ് ടിക്കറ്റ് വിൽപ്പനയിൽ രണ്ടാമതുള്ള ജില്ല. 2,34, 430 ടിക്കറ്റുകളാണ് തിരുവനന്തപുരത്ത് വിറ്റഴിച്ചത്. 2,14,120 ടിക്കറ്റുകൾ വിറ്റഴിച്ച് വിൽപ്പനയിൽ തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ ടിക്കറ്റ് നിരക്ക്. ഈ ബമ്പറിൻ്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.

ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ സമ്മാനഘടന

ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ

അതേസമയം, സംസ്ഥാനത്ത് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ എത്താൻ വൈകിയത് ഏറെ ചർച്ചയായിരുന്നു. സമ്മാനഘടനയിലെ മാറ്റത്തെ തുടർന്നുള്ള ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധമാണ് ബമ്പർ എത്താൻ വൈകിയത്. നറുക്കെടുപ്പില്‍ യഥാക്രമം 5000, 2000,1000 എന്നീങ്ങനെ ലഭിക്കുന്ന സമ്മാനങ്ങള്‍ വെട്ടിച്ചുരുക്കിയതിലായിരുന്നു ഏജന്റുമാരുടെ പ്രതിഷേധം. പ്രശ്നങ്ങൾ പരിഹരിച്ച് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഡിസംബർ 17ന് വിപണിയിലെത്തി. വിപണയിലെത്തിയ ടിക്കറ്റിന് മികച്ച പ്രതികരണവും ലഭിച്ചു.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ