Kerala Weather Update: സൂക്ഷിക്കുക ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Red Alert Issued: തിരമാലകൾ യാതൊരു സൂചനയും കൂടാതെ തീരത്തേക്ക് എത്തുകയും കടലാക്രമണത്തിന് കാരണമാകുകയും ചെയ്യുന്നതാണ് പ്രതിഭാസം. പ്രാദേശികമായി യാതൊരു കാറ്റോ മഴയോ ഇല്ലാതെ കടൽ പ്രക്ഷുബ്ധമാകുന്നത് ഇതുകൊണ്ടാണ്. ഇതിനെ കള്ളനെപ്പോലെ വരുന്ന കടൽ എന്ന അർഥത്തിലാണ് 'കള്ളക്കടൽ' എന്ന് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

High Tide And Coastal Erosion In Kerala
തിരുവനന്തപുരം: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇന്ന് രാത്രിയാണ് 3.4 മുതൽ 4.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളത്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശമുള്ളത്. ഇന്ന് രാത്രി 8.30 വരെയാണ് കടുത്ത പ്രശ്നങ്ങൾക്കു സാധ്യതയുള്ളെങ്കിലും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
കാരണം കള്ളക്കടൽ
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തെക്ക് ഭാഗങ്ങളിൽ ഉണ്ടാകുന്ന ശക്തമായ കാറ്റുകൾ കാരണം രൂപപ്പെടുന്ന തിരമാലകൾ യാതൊരു സൂചനയും കൂടാതെ തീരത്തേക്ക് എത്തുകയും കടലാക്രമണത്തിന് കാരണമാകുകയും ചെയ്യുന്നതാണ് പ്രതിഭാസം. പ്രാദേശികമായി യാതൊരു കാറ്റോ മഴയോ ഇല്ലാതെ കടൽ പ്രക്ഷുബ്ധമാകുന്നത് ഇതുകൊണ്ടാണ്. ഇതിനെ കള്ളനെപ്പോലെ വരുന്ന കടൽ എന്ന അർഥത്തിലാണ് ‘കള്ളക്കടൽ’ എന്ന് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.
Also read – അവധി തുടരും; സംസ്ഥാനത്ത് നാളെയും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല
റെഡ് അലർട്ട് ഇവിടെയെല്ലാം
- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
- കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
- എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
- മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
- കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
- കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
- കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
- കന്യാകുമാരി ജില്ല: നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങൾ
നിർദ്ദേശങ്ങൾ
- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.
- യാതൊരു കാരണവശാലും കടലിൽ ഇറങ്ങരുത്.
- അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികാരികളുടെ നിർദ്ദേശം പാലിക്കുക.
- മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുന്നത് ഉറപ്പാക്കുക.