MT Vasudevan Nair : എംടി വാസുദേവൻനായർ ആശുപത്രിയിൽ, ആരോഗ്യ പ്രശ്നങ്ങൾ

MT Vasudevan Nair Health Updates : കർക്കിടകത്തിലെ ഉതൃട്ടാതിയിൽ ജനിച്ച എംടിയുടെ ഇംഗ്ലീഷ് മാസ പിറന്നാൾ ജൂലൈ 15-നായിരുന്നു,

MT Vasudevan Nair : എംടി വാസുദേവൻനായർ ആശുപത്രിയിൽ,  ആരോഗ്യ പ്രശ്നങ്ങൾ

MT_Vaudevan_Nair | Credits

Updated On: 

26 Jul 2024 11:20 AM

കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻനായരെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  91 വയസ്സുള്ള അദ്ദേഹത്തിൻ്റെ പിറന്നാൾ കൂടിയാണ് ഇന്ന്.  ശ്വാസ തടസ്സം ഉൾപ്പടെ വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ട്. നിലവിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എംടി ചികിത്സയിൽ കഴിയുന്നത്.  എന്നത് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.

കർക്കിടകത്തിലെ ഉതൃട്ടാതിയിൽ ജനിച്ച എംടിയുടെ ഇംഗ്ലീഷ് മാസ പിറന്നാൾ ജൂലൈ 15-നായിരുന്നു.

മലയാളത്തിലെ മുൻനിര സംവിധായകരും സൂപ്പർതാരങ്ങളും ചേർന്ന് ചെയ്യുന്ന എം ടിയുടെ ഒൻപത് കഥകളുടെ ആന്തോളജി സിനിമ മനോരഥങ്ങൾ അധികം താമസിക്കാതെ ഒടിടിയിൽ റിലീസാവും.  എംടിയുടെ പിറന്നാളാഘോഷവും മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചും ഒരുമിച്ചായിരുന്നു ജൂലൈ 15-ന് കൊച്ചിയിൽ നടന്നത്.

ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി എംടിയുടെ  ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ സംവിധാനം ചെയ്യുന്നത് രഞ്ജിത്തുമാണ്.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി