Rice Smuggling: തമിഴ്‌നാട്ടിൽ നിന്നും ടൺകണക്കിന് സൗജന്യ റേഷനരി കേരളത്തിലേക്ക് കടത്തും; ഇവിടെ അത് ബ്രാൻഡഡ് അരി

Rice Smuggling from Tamil Nadu to Kerala; ഏജന്റിന് നൽകിയാൽ ഒരു കിലോഗ്രാം അരിക്ക് 10 രൂപ വെച്ചാണ് ഇവർക്ക് കിട്ടുന്നത്. അതേസമയം, സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുമ്പോൾ ഇവർക്ക് 22 മുതൽ 25 രൂപ വരെ ലഭിക്കുന്നു.

Rice Smuggling: തമിഴ്‌നാട്ടിൽ നിന്നും ടൺകണക്കിന് സൗജന്യ റേഷനരി കേരളത്തിലേക്ക് കടത്തും; ഇവിടെ അത് ബ്രാൻഡഡ് അരി

Representational Image (Image Credits: Chadchai Ra-ngubpai/ Getty Images)

Published: 

08 Nov 2024 | 10:21 AM

കൊല്ലം: തമിഴ്‌നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന ടൺകണക്കിന് റേഷനരി കേരളത്തിലേക്ക് കടത്തുന്നു. പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഏജന്റുമാർ, മില്ലുടമകൾ, അരി മുതലാളിമാർ എന്നിവരടങ്ങുന്ന വലിയൊരു ശ്രിംഖല തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം ഇതിന് സമാനമായ ഒരു പരാതി ലഭിച്ചതിനെ തുടർന്ന്, അമരവിള ചെക്പോസ്റ്റിൽ നിന്നും തമിഴ്നാട് അധികൃതർ 22.5 ടൺ അരി പിടികൂടിയിരുന്നു. സംഭവത്തിൽ 24 പേരാണ് അറസ്റ്റിലായത്. കേരളത്തിലെ മില്ലുടമയടക്കം അഞ്ചു പേർ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

കാട്ടാക്കട, പെരുമ്പാവൂർ എന്നിവടങ്ങളിലെ മില്ലുകളിലേക്ക് സംഭരണ കേന്ദ്രങ്ങളിൽ നിന്നും എത്തിക്കുന്ന റേഷനരി, തവിടും തവിടെണ്ണയും ചേർത്ത് പോളിഷ് ചെയ്ത ശേഷം വിവിധ ബ്രാൻഡുകളാക്കി മാറ്റി വിൽക്കുന്നു എന്നതാണ് മറ്റൊരു വിവരം. കേരളത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ, അരികടത്ത് മാഫിയയ്ക്ക് നൂറു കണക്കിന് ഏജന്റുമാരാണുള്ളത്. ഓരോ വീടുകളിൽ നിന്നും എട്ട് മുതൽ 12 രൂപ വരെ നൽകി സൗജന്യ റേഷനരി ശേഖരിക്കുന്നത് ഇവരാണ്.

ALSO READ: ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്

വീടുകളിൽ നിന്നും ശേഖരിക്കുന്ന അരി, പുലർച്ചെയും അർധരാത്രിയുമായി ചെക്ക്പോസ്റ്റുകൾ വഴി സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നു. തുടർന്ന്, ഒരു ചാക്കിൽ 50 കിലോ എന്ന അളവിൽ അവിടെ നിന്നും മില്ലുകളിലേക്ക് കൊണ്ടുപോകുന്നു.

ആര്യങ്കാവിലെ അരി സംഭരണ കേന്ദ്രങ്ങളെ കുറിച്ച് ലഭിച്ച പരാതികൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ പ്രദേശം കഴിഞ്ഞ ഏതാനും നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. വാഹനത്തിൽ അരി എത്തിക്കുന്നതിന് പുറമെ, തീവണ്ടിയിലും ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സംഭരണ കേന്ദ്രത്തിൽ അരി എത്തിക്കുന്നതായി ഇവർ കണ്ടെത്തി. ഇത്തരത്തിൽ 25 മുതൽ 30 കിലോ അരി വരെ തീവണ്ടിയിൽ കൊണ്ടുവന്ന് വിൽക്കുന്നത് പുളിയറ, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ള വയോധികരാണ്.

ഏജന്റിന് നൽകിയാൽ ഒരു കിലോഗ്രാം അരിക്ക് 10 രൂപ വെച്ചാണ് ഇവർക്ക് കിട്ടുന്നത്. അതേസമയം, സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുമ്പോൾ ഇവർക്ക് 22 മുതൽ 25 രൂപ വരെ ലഭിക്കുന്നു. പൊതുവിതരണ വകുപ്പ് അധികൃതർ പറയുന്നതനുസരിച്ച് പാലക്കാട്, ഇടുക്കി ജില്ലാ അതിർത്തികളിലൂടെയും വലിയ തോതിൽ അരി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുന്നുണ്ട്. സംഭവത്തിൽ ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി വി മോഹന്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്