AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Road Accident: തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി യുവതിക്കും മൂന്ന് വയസ്സുള്ള മകൾക്കും ദാരുണാന്ത്യം

Road accident in Tamil Nadu: ശനിയാഴ്ച രാവിലെ ചെന്നൈക്ക് സമീപം മാധവരത്തുനിന്ന് പാടിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ എതിരേ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്.

Road Accident: തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി യുവതിക്കും മൂന്ന് വയസ്സുള്ള മകൾക്കും ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Published: 18 May 2025 | 07:09 AM

പീരുമേട്: തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവതിയും മൂന്ന് വയസ്സുള്ള മകളും മരിച്ചു. പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്. ഭർത്താവ് ശരവണൻ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ ചെന്നൈക്ക് സമീപം മാധവരത്തുനിന്ന് പാടിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ എതിരേ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. പ്രിയങ്ക അപകട സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

റോഡിലേക്ക് തെറിച്ചു വീണ പ്രിയങ്കയുടെ തലയിലൂടെ ലോറി കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രിയങ്ക ശരവണനൊപ്പം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

ALSO READ: കോഴിക്കോട് ഭൂചലനം? ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ

നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമം; അമ്മ പിടിയിൽ

നാല് വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടി  കിണറ്റിൽ ‌വീണത്. കരച്ചിൽ‌ കേട്ടെത്തിയ പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരോട് അമ്മ തന്നെ തള്ളിയിട്ടതായി കുട്ടി പറയുകയായിരുന്നു. ഇതോടെ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

അതേസമയം യുവതി കുറ്റം സമ്മതിച്ചിട്ടില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് മകനെ അമ്മ തള്ളിയിട്ടത്. മോട്ടർ പൈപ്പിൽ തൂങ്ങിക്കിടന്നു കുട്ടിയെ അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം നടന്ന വീട്ടിൽ ശ്വേതയും ഈ നാല് വയസുകാരനും മാത്രമാണ് താമസിച്ചിരുന്നത്. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ്. യുവതി തമിഴ്നാട് സ്വ​ദേശിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.