Palakkad Municipality Hedgewar Controversy: പാലക്കാട് ന​ഗരസഭയിൽ ഹെഡ്ഗേവാർ എന്തിന്? കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

Palakkad Municipality Hedgewar Controversy: സ്പെഷ്യൽ സ്​കൂളിന് ഹെഡ്​ഗേവാറിന്റെ പേര് നൽകാനുള്ള ന​ഗരസഭ തീരുമാനത്തെ പ്രതിപക്ഷ കൗൺസിലർമാർ ആദ്യം മുതലേ എതിർത്തിരുന്നു. വിഷയം വലിയ വിവാദമായെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ന​ഗരസഭ ഭരണകൂടം ഉറച്ച് നിൽക്കുകയായിരുന്നു.

Palakkad Municipality Hedgewar Controversy: പാലക്കാട് ന​ഗരസഭയിൽ ഹെഡ്ഗേവാർ എന്തിന്? കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

പാലക്കാട് നഗരസഭയിലെ സംഘർഷം

Published: 

29 Apr 2025 14:36 PM

പാലക്കാട് ന​ഗരസഭ യോ​ഗത്തിൽ ബിജെപി പ്രതിപക്ഷ അം​ഗങ്ങളുടെ കൂട്ടത്തല്ല്. ഹെഡ്​ഗേവാർ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. സംഘർഷത്തിനിടെ ചെയർപേഴ്സണെ കയ്യേറ്റം ചെയ്തതായും ഒരു കൗൺസിലർ കുഴഞ്ഞ് വീണതായും വിവരമുണ്ട്. സ്പെഷ്യൽ സ്​കൂളിന് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.

കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. മണിക്കൂറുകൾ‌ പിന്നിട്ടിട്ടും പ്രതിഷേധം തുടരുകയാണ്. സ്പെഷ്യൽ സ്​കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അതേസമയം, ഭൂരിപക്ഷം ഉണ്ടെന്നും പ്രമേയം പാസാക്കിയെന്നും ചെയർപേഴ്സണ്‍ പ്രതികരിച്ചു.

ആരാണ് ഹെഡ്​ഗേവാർ, പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ എന്തിന് തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബിജെപി മാപ്പ് പറയണമെന്നും സിപിഎം കോൺ​ഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. അതേസമയം ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർമാരും രംഗത്തെത്തി.

ALSO READ: ‘ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല’; റാപ്പർ വേടൻ

സ്പെഷ്യൽ സ്​കൂളിന് ഹെഡ്​ഗേവാറിന്റെ പേര് നൽകാനുള്ള ന​ഗരസഭ തീരുമാനത്തെ പ്രതിപക്ഷ കൗൺസിലർമാർ ആദ്യം മുതലേ എതിർത്തിരുന്നു. വിഷയം വലിയ വിവാദമായെങ്കിലും തങ്ങളുടെ തീരുമാനത്തിൽ ന​ഗരസഭ ഭരണകൂടം ഉറച്ച് നിൽക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ന​ഗരസഭയോ​ഗത്തിൽ വിഷയം അജണ്ടയ്ക്ക് വന്നതോടെ കൗൺസിലർമാർ ഡയസിൽ കയറി പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.

കോൺഗ്രസ്, സിപിഎം കൗൺസിലർമാർ ഹെഡ്ഗേവാർ വിവാദം ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ട് ബിജെപി ഇത് പ്രതിരോധിക്കുന്നതിനായി ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യമുയർത്തി. ഇതോടെയാണ് സ്ഥിതി​ഗതികൾ കൂടുതൽ വഷളായത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ