Sabarimala Airport: കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്, ജോലി; ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ ‌അനുമതി

Sabarimala Airport Project: ശബരിമല ​ഗ്രീഫീൽഡ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകാൻ പോകുന്നത് വലിയ സാമ്പത്തിക - സാമൂഹിക പ്രയോജനമാണ്. സാമൂഹിക ആഘാതത്തേക്കാളേക്കാൾ ഇത് കൂടുതലായതിനാൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സമിതിയുടെ കണ്ടെത്തൽ.

Sabarimala Airport: കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്, ജോലി; ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ ‌അനുമതി

ശബരിമല

Published: 

09 Feb 2025 08:42 AM

പത്തനംതിട്ട: കേരള സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ ‌​ഗ്രീൻ സി​ഗ്നൽ. പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി അറിയിച്ചു. ശബരിമല വിമാനത്താവളത്തിൻ്റെ സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത സമതിയാണ് സർക്കാരിന് അനുമതി നൽകിയത്. എന്നാൽ ചില നിബന്ധനകളോടെയാണ് ഒൻപതംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനം കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക് പാക്കേജ് നൽകണം എന്നതാണ്.

തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തിയത്. ശേഷം ഈ റിപ്പോർട്ട് സാമൂഹിക നീതി വകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്ന പി പ്രതാപൻ ചെയർമാനായ ഒമ്പതംഗ വിദഗ്ധ സമിതിയാണ് അവകലോകനം ചെയ്തത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിൻറെ റിപ്പോർട്ടാണ് വിദഗ്ധ സമിതിക്ക് കൈമാറിയത്.

ശബരിമല ​ഗ്രീഫീൽഡ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകാൻ പോകുന്നത് വലിയ സാമ്പത്തിക – സാമൂഹിക പ്രയോജനമാണ്. സാമൂഹിക ആഘാതത്തേക്കാളേക്കാൾ ഇത് കൂടുതലായതിനാൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സമിതിയുടെ കണ്ടെത്തൽ.

ഭാവിയിൽ ഈ വിമാനത്താവളം കൊണ്ട് ഏറെ ഉപകാരങ്ങൾ ഉണ്ടാകും. ശബരിമല തീർത്ഥാടകർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങി നിരവധി ആളുകൾക്ക് ഇത് ഉപയോ​ഗ്പ്രദമാകും. കൂടാതെ പ്രധാനപ്പെട്ട വരുമാന സ്രോതസായി ഇതിനെ സർക്കാരിന് മാറ്റിയെടുക്കാം. എന്നാൽ പദ്ധതിയിൽ കിടപ്പാടം നഷ്ടമാകുന്നവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കണം.

അത്തരത്തിൽ വീടുകൾ നഷ്ടമാകുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ചെറുവള്ളി എസ്റ്റേറ്റും കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കുമ്പോൾ ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. കൂടാതെ പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കണം.

ഇതെല്ലാകൂടാതെ കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ അഞ്ച് കച്ചവട സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയും സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കണം. അവിടെ നിന്ന് മാറ്റി താമസിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും വിദ​ഗ്ധ സമിതിയുടെ നിർദ്ദേശത്തിൽ പറയുന്നു.

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം