Sabarimala : ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ

Sabarimala Dwarapalaka Sculpture Gold Plate : അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ച് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചത്.

Sabarimala : ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് നാളെ

Sabarimala Gold Plate

Published: 

17 Oct 2025 22:35 PM

പത്തനംതിട്ട : ശബരിമല ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. തുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് നാല് മണിക്ക് ശബരിമല നട തുറന്നതിന് പിന്നാലെയാണ് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ സ്ഥാപിച്ചത്. സാധാരണ അഞ്ച് മണിക്ക് തുറക്കുന്ന നട ഇന്ന് സ്വർണപ്പാളികൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നാല് മണിക്ക് തുറക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ ശബരിമലയിൽ തിരിച്ചെത്തിച്ച് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മാന്നാർ അനന്തൻ ആചാരിയും മകൻ അനു അനന്തൻ്റെയും നേതൃത്വത്തിലാണ് ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ ഘടിപ്പിച്ചത്. ഇതേസമയം ഭക്തർ അയ്യപ്പ ദർശനം നടത്തുകയും ചെയ്തു. അതേസമയം ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിക്കുന്നതിനെതിരെ തന്ത്രി സമാജവും യോഗക്ഷേമ സഭയും രംഗത്തെത്തി. സ്വർണപ്പാളി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പാളികൾ ഘടിപ്പിക്കുന്നത് അനുചിതമാണെന്ന് തന്ത്രി സമാജം അഭിപ്രായപ്പെട്ടു. ദേവപ്രശ്നം വേണമെന്നാവശ്യം യോഗക്ഷേമ സഭയും ഉന്നയിച്ചു.

ALSO READ : Unnikrishnan Potty: കീഴ്ശാന്തിയുടെ സഹായിയായി തുടക്കം, ദേവസ്വം ബോർഡിന്റെ അടുത്ത ആൾ; ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?

നാളെ മേൽശാന്തി നറുക്കെടുപ്പ്

നാളെ തൂലാം ഒന്നാം തീയതി രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 22-ാം തീയതി എല്ലാ ദിവസവും പൂജകൾ ഉണ്ടാകും. ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് 21-ാം തീയതി പ്രത്യേക പൂജകൾ ഉണ്ടാകും. 22ന് രാത്രി പത്ത് മണിക്ക് നട അടയ്ക്ക്. അന്നേദിവസം 11.50ന് രാഷ്ട്രപതി ദ്രൗപതി മുർമു അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തി ചേരും. ഇന്നേദിവസം പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ശബരിമല ഒരുക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും