Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍
Sabarimala Gold Theft Case: ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്താത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു...

Sabarimala (32)
ശബരിമല സ്വർണ്ണ മോഷണക്കേസിൽ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ എത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല സ്വർണ്ണ കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു അദ്ദേഹം. ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്താത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയുന്നത്.
എന്നാൽ ശബരിമല സ്വർണ്ണക്കള്ള കേസിൽ പ്രതി ആക്കിയപ്പോൾ മുതൽ ശങ്കർദാസ് ആശുപത്രിയിൽ കിടക്കുകയാണെന്ന് എന്തൊക്കെ അസംബന്ധങ്ങളാണ് ഈ സംസ്ഥാനത്ത് നടക്കുന്നതുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. ഫോട്ടോ സഹിതമാണ് കോടതിയെ ബോധിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലായിരുന്ന ശങ്കര ദാസിനെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് എസ്ഐടി സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.