Sandeep Varier: ‘തെറ്റ് പറ്റി പോയി, ഇനി ആവർത്തിക്കില്ല’; വധഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് സന്ദീപ് വാര്യർ

Sandeep Varier: കഴിഞ്ഞ ദിവസം തനിക്കെതിരെ വധഭീക്ഷണിയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് പരാതി നൽകിയിരുന്നു. പണക്കാട് കുടുംബത്തെയും മുസ്ലീം മതവിഭാ​ഗങ്ങളെയും അവഹേളിച്ചെന്നാണ് പരാതി.

Sandeep Varier: തെറ്റ് പറ്റി പോയി, ഇനി ആവർത്തിക്കില്ല; വധഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് സന്ദീപ് വാര്യർ

സന്ദീപ് വാര്യർ

Updated On: 

15 Apr 2025 11:34 AM

തനിക്കെതിരെ വധഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മദ്യലഹരിയിൽ സംഭവിച്ചതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് അയാൾ തനിക്ക് സന്ദേശങ്ങൾ അയച്ചെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും ഇല്ലെന്നും വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും സന്ദീപ് കുറിച്ചു. ഞാൻ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തനിക്കെതിരെ വധഭീക്ഷണിയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് പരാതി നൽകിയിരുന്നു. പണക്കാട് കുടുംബത്തെയും മുസ്ലീം മതവിഭാ​ഗങ്ങളെയും അവഹേളിച്ചെന്നാണ് പരാതി. വാട്സ്ആപ്പ് വഴി യുഎഇ നമ്പറിൽ നിന്നുമാണ് സന്ദേശം ലഭിച്ചതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്കെതിരെ വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ എനിക്കയച്ചിട്ടുണ്ട്. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയി എന്നും ദുബായിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അയാളെ അറിയില്ല. അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും എനിക്കില്ല. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞാൻ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അയാൾക്കെതിരെ യാതൊരു തരത്തിലും എൻ്റെ സഹപ്രവർത്തകർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറരുത് എന്നഭ്യർത്ഥിക്കുന്നു. എന്നാൽ കഴിഞ്ഞ നാലുമാസകാലമായി സോഷ്യൽ മീഡിയ ഉപയോഗിച്ച് എനിക്കും എൻ്റെ കുടുംബത്തിനും എതിരെ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന കടുത്ത അസഭ്യവർഷത്തിനും ഭീഷണികൾക്കെതിരെ നിയമനടപടി തുടരുക തന്നെ ചെയ്യും. നിലവിൽ നൽകിയ പരാതിയിലുള്ള നിയമനടപടിയും തുടരും. ഈ രാജ്യത്ത്, കെട്ടകാലത്ത് പൗരന് അവസാന ആശ്രയം നിയമവും കോടതിയും ആണല്ലോ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ