AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

School Holiday: മഴയ്ക്ക് ശമനമില്ല; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

School Holidays Announced Today: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഒപ്പം രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

School Holiday: മഴയ്ക്ക് ശമനമില്ല; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 26 Jun 2025 09:59 AM

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അതാത് കളക്ടർമാർ ജൂൺ 26, വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കൂടി അതിശക്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കി, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ ജില്ലയിലെ ഇരിട്ടി, എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇതോടൊപ്പം അവധി പ്രഖ്യാപിച്ചു. ഇരിട്ടിയിൽ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കോതമംഗലം താലൂക്കിലും സ്കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത, മൂന്ന് ജില്ലകൾക്ക് അവധി

മഴയാണെങ്കിലും സംസ്ഥാനത്ത് നേരത്തെ തീരുമാനിച്ചിരിക്കുന്ന ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കേരളം – ഗൾഫ് – ലക്ഷദ്വീപ് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഈ പരീക്ഷകൾ നടക്കുന്നത്. ഇതിനൊന്നും മാറ്റമുണ്ടാവില്ല.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.