Muslim Youth League: മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്ക് സ്ത്രീകളും; മാറ്റം മടവൂര്‍ നിന്ന്
Muslim Youth League Women Leadership: മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി കമ്മിറ്റികള്‍ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലീഗ് ഒരുങ്ങിയത്. മടവൂര്‍ സിഎം നഗറിലെ ശാഖാ കമ്മിയില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഷെമീറ ശമീറിനെയും ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായി ഫിദ ഗഫൂറിനെയും തിരഞ്ഞെടുത്തു.
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ ഭാരവാഹികളായി സ്ത്രീകളും. സ്ത്രീകളെ ഭാരവാഹികളായി തിരഞ്ഞെടുക്കാന്‍ കോഴിക്കോട് നിന്ന് ആരംഭിച്ച് ലീഗ്. പുനഃസംഘടനയുടെ ഭാഗമായി ആദ്യമായി രൂപീകരിച്ച കോഴിക്കോട് മടവൂര്‍ പഞ്ചയാത്തിലാണ് നിലവില്‍ സ്ത്രീ പ്രാതിനിധ്യം നടപ്പാക്കിയത്.
മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി കമ്മിറ്റികള്‍ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലീഗ് ഒരുങ്ങിയത്. മടവൂര്‍ സിഎം നഗറിലെ ശാഖാ കമ്മിയില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഷെമീറ ശമീറിനെയും ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായി ഫിദ ഗഫൂറിനെയും തിരഞ്ഞെടുത്തു.
ആകെ ഭാരവാഹികളുടെ എണ്ണത്തില്‍ ഭരണഘടന ഭേദഗതിയിലൂടെയാണ് സ്ത്രീ പ്രാതിനിധ്യ ഉറപ്പാക്കാന്‍ ലീഗ് തീരുമാനിച്ചത്. 20 ശതമാനം വനിതാ പ്രാതിനിധ്യമാണ് നിലവില്‍ നടപ്പാക്കുന്നത്. 9 ഭാരവാഹികള്‍ ഉള്ള ശാഖയിലോ യൂണിറ്റ് തലത്തിലോ രണ്ടുപേര്‍ സ്ത്രീകളായിരിക്കും.




മുസ്ലിം യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് നേരത്തെ എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായിരുന്ന ഹരിതയുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏറെ കോളിളക്കള്‍ക്ക് ഒടുവില്‍ ഹരിതയുടെ മുന്‍ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ കഴിഞ്ഞ വര്‍ഷം ഭാരവാഹിത്വം നല്‍കി.
ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആദ്യമായിട്ടായിരുന്നു യൂത്ത് ലീഗിന്റെ നേതൃനിരയിലേക്ക് ഒരു വനിതയെ നിയമിച്ചത്.