Brp Bhaskar: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു

നിരവധി ദേശിയ പത്രങ്ങളിൽ പത്രാധിപരായി സേവനം അനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം

Brp Bhaskar: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു

ബിആർപി ഭാസ്കർ

Updated On: 

04 Jun 2024 09:10 AM

ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച അദ്ദേഹം ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദ ഹിന്ദു, ദ സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, ഡെക്കാൺ ഹെറാൾഡ്, എന്നീ ദേശിയ ദിനപത്രങ്ങളിലും യുണൈറ്റഡ് ന്യൂസ് ഓഫ്‌ ഇന്ത്യ (വാർത്താ ഏജൻസി)യിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൻ്റെ വാർത്താ വിഭാഗത്തിൽ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ കേസരി സ്വദേശാഭിമാനി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്,

ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്