PM Shri Scheme: ‘വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണം’; പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐ

PM Shri Project: ഞങ്ങൾ മാത്രമാണ് സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസമേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും

PM Shri Scheme: വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണം; പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐ

Pm Shri Scheme

Updated On: 

24 Oct 2025 19:20 PM

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണമെന്നും കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവും ആണെന്ന് ശരത്ത് ഫേസ്ബുക്കിലൂടെ എൽഡിഎഫിനെ വിമർശിച്ചു.

ഞങ്ങൾ മാത്രമാണ് സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസമേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും. എന്നാൽ വെളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന രീതിയിലുള്ള സമീപനം അത് ഏത് കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്. കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവും ആണെന്ന് ശരത് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘കരാറിന് പിന്നിൽ ​ഗൂഢാലോചന’; പിഎം ശ്രീ പദ്ധതിയിൽ ​ഗുരുതര ആരോപണങ്ങളുമായി ബിനോയ് വിശ്വം

എസ്എഫ്ഐ ദേശീയ നേതൃത്വം പി എം ശ്രീ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ ദേശീയ പ്രസിഡണ്ട് ആദർശ് സജി വിദ്യാഭ്യാസ വകുപ്പിനെ ആശങ്ക അറിയിക്കുമെന്നും മന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നിൽ ഗൂഢാലോചന എന്ന സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കരാറിൽ ഒപ്പിട്ടത് മുന്നണി മര്യാദകൾ ലംഘിച്ചാണെന്നും വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും ബിനോയ് വിശ്വം ആരോപിച്ചു. ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.

ഇത്തരത്തിൽ ഒരു നീക്കം സർക്കാരിൽ നിന്ന് അപ്രതീക്ഷിതമാണെന്നും ഇത് പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കത്തിൽ പരാമർശിക്കുന്നു. ഈ വിഷയത്തിൽ സിപിഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ എതിർപ്പ് എല്ലാം മറികടന്നാണ് ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ