SFI New Leadership: എസ്എഫ്ഐയ്ക്ക് പുതിയ അമരക്കാർ, ആദർശ് എം. സജി അഖിലേന്ത്യാ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
SFI Elects New Leadership: കോഴിക്കോട് സമാപിച്ച അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Sfi
കോഴിക്കോട്: സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( എസ്എഫ്ഐ) പുതിയ അഖിലേന്ത്യ പ്രസിഡണ്ടായി ആദർശ് എം സജിയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സമാപിച്ച അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
ആദർശ് എം സജി
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ ജനഹിത് ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർത്ഥിയാണ് ആദർശ്.
ശ്രീജൻ ഭട്ടാചര്യ
പശ്ചിമബംഗാളിലെ ജാതവ്പുർ സ്വദേശിയാണ് പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീജൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.
അഖിലേന്ത്യ സെക്രട്ടേറിയറ്റിൽ സുഭാഷ് ജാക്കർ, ടി നാഗരാജു, രോഹിത് യാദവ്, സത്യേഷ ലെയുവാ, ശില്പ സുരേന്ദ്രൻ, പ്രണവ് ഗാർജി എം ശിവപ്രസാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. കൂടാതെ ഐഷി ഘോഷ്, ജി അരവിന്ദ സ്വാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, പി എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് അതിഖ് അഹമ്മദ്, എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സെക്രട്ടേറിയറ്റിൽ രണ്ട് ഒഴിവുകളും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 8 ഒഴിവുകളും നിലവിലുണ്ട്.