AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bakrid 2025 Holiday: നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യം – ഷാഫി പറമ്പിൽ

Shafi Parambil MP: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബലിപെരുന്നാൾ ജൂൺ 7, ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായതോടെയാണ് സർക്കാർ അവധി മാറ്റിയത്. ഈ സർക്കാർ ഉത്തരവ് സ്കൂളുകൾക്കും ഓഫീസുകൾക്കും ബാധകമാണ്.

Bakrid 2025 Holiday: നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യം –  ഷാഫി പറമ്പിൽ
Shafy ParambilImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 05 Jun 2025 20:17 PM

കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 6, വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന ബലിപെരുന്നാൾ അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, അധ്യാപക സംഘടനയായ കെ.പി.എ.എസ്.ടി.എ, എം.പി. ഷാഫി പറമ്പിൽ എന്നിവരടക്കമുള്ളവർ സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

 

പ്രതിഷേധം കടുക്കുന്നു

 

നാളത്തെ പെരുന്നാൾ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എം.പി. പ്രതികരിച്ചു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ജൂൺ 6 വെള്ളിയാഴ്ച ബലിപെരുന്നാൾ അവധിയായിരുന്നു. എന്നാൽ, പുതിയ സർക്കാർ ഉത്തരവ് പ്രകാരം അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതോടെ, ശനിയാഴ്ച സാധാരണ അവധിയായ വിദ്യാർത്ഥികൾക്ക് ബലിപെരുന്നാളിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ്. ഇത് വിദ്യാർത്ഥികളുടെ ബലിപെരുന്നാൾ അവധി കവർന്നതിന് തുല്യമാണെന്ന് കെ.പി.എ.എസ്.ടി.എ. വിമർശിച്ചു. വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്ന ഈ അവധി റദ്ദാക്കിയത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെ.പി.എ.എസ്.ടി.എ. വാർത്താക്കുറിപ്പിൽ അറിയിച്ചു. മതപരമായ കാര്യങ്ങൾക്ക് കുട്ടികൾക്ക് സമയം അനുവദിക്കുന്നതിനായി വെള്ളിയാഴ്ച അവധി നിലനിർത്തണമെന്ന് കെ.പി.എ.എസ്.ടി.എ. സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

 

അവധി മാറ്റാനുള്ള കാരണം

 

സംസ്ഥാന സർക്കാരിന്റെ കലണ്ടറിൽ ബലിപെരുന്നാൾ അവധിയായി ജൂൺ 6, വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബലിപെരുന്നാൾ ജൂൺ 7, ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായതോടെയാണ് സർക്കാർ അവധി മാറ്റിയത്. ഈ സർക്കാർ ഉത്തരവ് സ്കൂളുകൾക്കും ഓഫീസുകൾക്കും ബാധകമാണ്.