Thamarassery Shahbaz Death: ‘അവര്‍ നാളെ സഹാപാഠികളെ വെടിവെച്ച് കൊല്ലില്ലേ? കോപ്പിയടിച്ചവരെ പോലും മാറ്റിനിര്‍ത്തുമ്പോഴാണ് ഈ നടപടി’

Thamarassery Shahbaz Death Case Updates: ഷഹബാസിന്റെ മരണത്തിന് കാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പിതാവ്. കൊലപാതകികളായവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കുന്നത് അക്രമത്തിന് കുട്ടികളെ പ്രേരിപ്പിക്കും. ഈ വര്‍ഷം അവരെ പരീക്ഷ എഴുതിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണം.

Thamarassery Shahbaz Death: അവര്‍ നാളെ സഹാപാഠികളെ വെടിവെച്ച് കൊല്ലില്ലേ? കോപ്പിയടിച്ചവരെ പോലും മാറ്റിനിര്‍ത്തുമ്പോഴാണ് ഈ നടപടി

ഷഹബാസ്, ഇഖ്ബാല്‍

Published: 

03 Mar 2025 | 12:25 PM

താമരശേരി: മകന്റെ മരണത്തിന് കാരണക്കാരായവരെ പരീക്ഷയെഴുതാന്‍ അനുവദിച്ചതില്‍ പ്രതികരിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. കോപ്പി അടിച്ചവരെ പോലും മാറ്റിനിര്‍ത്തുമ്പോള്‍ കൊലപാതകികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷഹബാസിന്റെ മരണത്തിന് കാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പിതാവ്. കൊലപാതകികളായവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കുന്നത് അക്രമത്തിന് കുട്ടികളെ പ്രേരിപ്പിക്കും. ഈ വര്‍ഷം അവരെ പരീക്ഷ എഴുതിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണം. അടുത്തവര്‍ഷം എഴുതിച്ചോട്ടെ എന്നും ഇഖ്ബാല്‍ പറഞ്ഞു.

പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് എന്ത് ചെയ്താലും കുഴപ്പമില്ല എന്ന തോന്നല്‍ അവരിലുണ്ടാക്കും. നാളെ കോളേജുകളിലെത്തും അവര്‍. അപ്പോള്‍ തോക്ക് കൊണ്ട് സഹപാഠികളെ വെടിവെക്കില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? ഈ സമയത്ത് തടയാന്‍ സാധിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകുമെന്നും പിതാവ് പ്രതികരിച്ചു.

ഓരോ ദിവസം കഴിയുന്തോറും താന്‍ തളര്‍ന്ന് പോകുകയാണ്. പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. കുറ്റം ചെയ്തവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കണം. അവരെ തൂക്കിക്കൊല്ലണം എന്നൊന്നും പറയുന്നില്ല. പക്ഷെ അര്‍ഹമായ ശിക്ഷ അവര്‍ക്ക് നല്‍കണം.

Also Read: Thamarassery Shahabaz Death: ഷഹബാസിൻ്റെ കൊലപാതകം; പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്, പ്രതിഷേധവുമായി കെഎസ് യു

കൂട്ടമായി മര്‍ദിക്കുകയാണെങ്കില്‍ കേസുണ്ടാകില്ലെന്ന് വരെ പറയുന്നു. പ്രതികളില്‍ ഒരാളുടെ പിതാവിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ട്. നീതിപീഠത്തിലും സര്‍ക്കാരിലും വിശ്വസിക്കുന്നു. പ്രതികള്‍ക്ക് സ്വാധീനമുള്ളതായാണ് മനസിലാക്കുന്നത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ ജുവനൈല്‍ ഹോമില്‍ വെച്ച് തന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്.

Related Stories
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ