AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CCTV VIDEO: കൊണ്ടോട്ടിയിൽ മഴയത്ത് നടുറോഡിൽ ബസ്സിന് മുന്നിൽ പിഞ്ചു കുഞ്ഞ്, രക്ഷകരായത് ബസ്സ് ജീവനക്കാർ

"Miracle Escape": Alert bus driver saves infant sitting in the middle of a busy road in Kondotty: റോഡിന് നടുവിൽ കുഞ്ഞിനെ കണ്ട് ബസിനുള്ളിലെ യാത്രക്കാർ പരിഭ്രാന്തരാകുന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. കുഞ്ഞിരുന്ന ഭാഗത്തേക്ക് ഒരു സ്കൂട്ടർ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി വാഹനങ്ങൾ നിരന്തരം പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം നടന്നത് എന്നത് ഗൗരവം വർധിപ്പിക്കുന്നു.

CCTV VIDEO: കൊണ്ടോട്ടിയിൽ മഴയത്ത് നടുറോഡിൽ ബസ്സിന് മുന്നിൽ പിഞ്ചു കുഞ്ഞ്, രക്ഷകരായത് ബസ്സ് ജീവനക്കാർ
കൊണ്ടോട്ടിയിൽ നടുറോഡിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്ടക്ടർ എടുക്കുന്നുImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 10 Jun 2026 | 09:09 PM

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ നടുറോഡിൽലേക്ക് മുട്ടിലിഴഞ്ഞെത്തി പിഞ്ചുകുഞ്ഞ്. സ്വകാര്യ ബസ്സിൻ്റെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ വലിയ പറമ്പിനും ചെറുമുക്കിനും ഇടയിൽ കിണറു പടിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുതിയേടത്ത് പറമ്പ് – ഫാറൂഖ് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഫാ മർവ’ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് മുട്ടിലിഴയുന്ന പ്രായത്തിലുള്ള കുഞ്ഞ് എത്തിയത്. ഈ സമയം മഴപെയ്ത് റോഡ് നനഞ്ഞുകിടക്കുകയായിരുന്നു.

കുട്ടി വീടിൻ്റെ ഗേറ്റ് കടന്ന് റോഡിലേക്ക് എത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡിൽ നല്ല വഴുക്കലുണ്ടായിരുന്നു. എങ്കിലും റോഡിന് നടുവിൽ കുഞ്ഞിനെ കണ്ടയുടൻ ബസ് ഡ്രൈവർ രാമചന്ദ്രൻ വാഹനം പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. തുടർന്ന് കണ്ടക്ടർ നവാസ് വേഗത്തിൽ ബസിൽ നിന്നിറങ്ങി കുഞ്ഞിനെ എടുത്തു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സംഭവം നടക്കുമ്പോൾ കുഞ്ഞിൻ്റെ രക്ഷിതാക്കൾ വീടിന് പുറത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. പത്രം വായനയുടെ ഇടയിൽ കുഞ്ഞ് റോഡിൽ വരെ എത്തിയത് ബന്ധുക്കൾ ശ്രദ്ധിച്ചില്ല എന്നാണ് കരുതുന്നത്. രക്ഷിതാവ് പത്രം വായിക്കുന്ന സമയം കുട്ടിയും പുറത്തുണ്ടായിരുന്നു. എന്നാൽ പിന്നീട് മുട്ടിലിഴഞ്ഞുനീങ്ങി കുട്ടി ഗേറ്റ് കടന്ന് റോഡിലേക്ക് എത്തുകയും റോഡിൽ ഇരിക്കുകയുമായിരുന്നു എന്നുമാണ് ബസ്സ് ജീവനക്കാർ നൽകുന്ന വിവരം.

Also Read: KSRTC Bus Free Ride: കെഎസ്ആടിസി സൗജന്യയാത്ര ജൂൺ 15 മുതൽ, ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

റോഡിന് നടുവിൽ കുഞ്ഞിനെ കണ്ട് ബസിനുള്ളിലെ യാത്രക്കാർ പരിഭ്രാന്തരാകുന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. കുഞ്ഞിരുന്ന ഭാഗത്തേക്ക് ഒരു സ്കൂട്ടർ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി വാഹനങ്ങൾ നിരന്തരം പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം നടന്നത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ബസ്സ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ മരണമുഖത്ത് നിന്ന് തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കുഞ്ഞിനെ പിന്നീട് ബസ്സ് ജീവനക്കാർ ചേർന്ന് വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം

English Summary

In a miraculous escape in Kondotty, Malappuram, an infant crawled out of a house gate onto a rainy road. The driver of an oncoming private bus, ‘Safa Marwa’, slammed the brakes just in time. Conductor Nawaz rushed out and rescued the child safely, returning them to the panicked family.

Follow Us